2022-23 വരെ2023-242024-25


ഈ സ്കൂളിൽ 2014 മുതൽ സ്കൗട്ട് &ഗൈഡ്സിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.പ്രവേശ്,പ്രഥമ സോപാൻ,ദ്വിതീയ സോപാൻ,ത്രിതീയസോപാൻ തുടങ്ങിയവ കുട്ടികൾ മികച്ച തരത്തിൽ പൂർത്തീകരിച്ച് എല്ലാ വർഷവും "രാജ്യപുരസ്കാർ "അവാർഡ് നേടി വരുന്നു.

സ്കൗട്ട് വിഭാഗത്തിൽ ഒരു യൂണിറ്റാണ് പ്രവർത്തിക്കുന്നത്.32 കുട്ടികൾ യൂണിറ്റിൽ ഉണ്ട്.സാമൂഹിക സേവനവും രാഷ്ട്രസേവനവും മുൻ നിറുത്തി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മ സ്കൂളിലെ ഏതൊരു പരിപാടിയ്ക്കും മുൻനിരയിൽ ഉണ്ടാകുകയും സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതരത്തിൽ സാമൂഹിക സേവനത്തിന്റെ മഹത്വം നാട്ടിലെ ജനങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം ഇവർക്ക് എസ്.എസ്.എൽ.സി-യ്ക്ക് 24 മാർക്ക് വീതം ഗ്രേസ് മാർക്ക് നേടുവാനും കഴിയുന്നുണ്ട്."ഹിമാലയവുഡ് ബാഡ്ജ് സ്കൗട്ട്"വിഭാഗം നേടിയ ശ്രീ.എസ്.സതീഷ് കുമാർ ആണ് ഈ സ്കുളിലെ സ്കൗട്ട് മാസ്റ്റർ ആണ്.

ഗൈഡ് വിഭാഗത്തിൽ 32 അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു.ഈ കുട്ടികൾ പൊതുജനസേവനവും സാനിറ്റെസേഷൻ പ്രൊമോട്ടർ,കമ്മ്യൂണിറ്റി വർക്ക്,മണ്ണ് സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വിവിധ സോപാനങ്ങൾക്ക് ബാഡ്ജുകൾ നേടി തൃതീയ സോപാൻ വരെ എത്തി നിൽക്കുന്നു.മദർ പി.ടി.എ ശ്രീമതി.നിഷ.പി.എസ് ആണ് സ്കൂളിനുവേണ്ടി കുട്ടികളെ പ്രാപ്തരാക്കുന്നത്.