എസ് വി എൽ പി എസ്അന്നനാട്/നേട്ടങ്ങൾ/അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
  1. SUBDISTRICT AWARD
    മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .
  2. മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനി അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.
  3. എല്ലാവർഷവും LSS പരീക്ഷക്ക് ഈ വിദ്യാലയത്തിലെ കുട്ടികളെ പങ്കെടുപ്പിക്കുകയും LSS സ്കോളർഷിപ് പല കുട്ടികളും നേടുകയുമുണ്ടായിട്ടുണ്ട് .
  4. കലാകായിക പ്രവൃത്തിപരിചയ മേളകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സമ്മാനാർഹരാകാറുമുണ്ട് .
  5. വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാമ്പളത്ത് സുബ്രഹ്മണ്യൻബാബു അന്നനാട് ഒരു സ്റ്റേജ് നിർമ്മിച്ചുതരികയുണ്ടായി.
  6. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായസഹകരണത്തോടെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മന്ദിരത്തിലായിരിക്കും അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കുക .ഇത് ഈ വിദ്യാലയത്തിന്റെ ഒരു സമുന്നത നേട്ടം തന്നെയാണ്.