ഐ റ്റി ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

 
Poster Making

Activities of the English Club (2021-2022)

An English Club was set up at Carmel Matha High School to increase the awareness and skills of students in the English language. The club was conducted for the students of std. VIII to X. The following activities were carried out.

  • Debate
  • Poster making
  • Slogan writing
  • Know the writer
  • Know the book
  • Games-Board Race, Word Jumble Race

The students participated actively in all the events. The best literary works were published on the notice board.The club helped in increasing the interest of students in the English language. It also introduced them to new ideas and concepts.

ഹിന്ദി ക്ലബ്ബ്

 
 

സുരിലി  ഹിന്ദി  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി എട്ടാം ക്ലാസ്സ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ശ്രീമതി പി എൻ അമ്പിളി നേതൃത്വം നൽകി വരുന്നു.കാർമൽ മാതാ ഹൈ സ്കൂൾ മാങ്കടവിൽ 2021-2022അധ്യയനവർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂലൈ 29ന് ഉദ്ഘാടനത്തോടെ ആരംഭിച്ചു.ജൂൺ 16ന് 204 അംഗങ്ങളെ ചേർത്തുകൊണ്ട് ക്ലബ്ബ് രൂപീകരിച്ചു.ജൂൺ 19ന് വായനാ ദിനം ആചരിച്ചു.അന്ന് പോസ്റ്റർ രചന കവിതാരചന കഥാരചന ഉപന്യാസരചന പ്രസംഗമത്സരം കാർട്ടൂൺ മത്സരം എന്നിവ നടത്തി.വിജയികളെ ക്ലാസ് ഗ്രൂപ്പുകളിൽ പ്രത്യേകം അഭിനന്ദിച്ചു.ജൂണ് 26 ലഹരി വിരുദ്ധ ദിനത്തിൽ പോസ്റ്റർ രചനാ മത്സരങ്ങൾ നടത്തി.ധാരാളം കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. ജൂലൈ 31ന് പ്രേംചന്ദ് ജയന്തി ആചരിച്ചു.പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും വീഡിയോ പ്രെസൻറ്റേഷൻ , പിഡിഎഫ് പ്രസേൻറ്റേഷൻ എന്നീ മത്സരങ്ങളും നടത്തി.ആഗസ്റ്റ് 15, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം നടത്തി.വിജയികൾക്ക് E സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചു.സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ് ആചരിച്ചു.ഹിന്ദി ദിവസ് നോടനുബന്ധിച്ച് സ്കൂളിൽ വെർച്ച്വൽ അസംബ്ലി നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി നടത്തിയത്.പ്രാർത്ഥനാഗീതവും പ്രതിജ്ഞയും ഇന്നത്തെചിന്താവിഷയം ഹിന്ദി ദിവസ് സന്ദേശവും എല്ലാം ഹിന്ദിയിൽ തന്നെ നടത്തി.ഹിന്ദി ദിന ത്തോടനുബന്ധിച്ച് കുട്ടികൾ ഓരോരുത്തരും സ്വയം ഓരോ മാഗസിൻ തയ്യാറാക്കി. ആ മാഗസിന്റെ പ്രകാശനവും സുരീലി ഹിന്ദിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ അഡ്വക്കേറ്റ് ശ്രീ രാജ അവർകൾ ഉദ്ഘാടനം ചെയ്തു.

ലഹരി വിമുക്ത ക്ലബ്ബ്

ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിമുക്തിക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി ബിനി ജോസഫ് നേതൃത്വം നൽകുന്നു.

 
ലഹരി വിരുദ്ധദിനം
 
ലഹരിവിരുദ്ധ പ്രതിജ്ഞ
 
ലഹരിവിരു‍ദ്ധ പ്രതി‍ജ്ഞ
 
ലഹരിവിരുദ്ധ പോസ്റ്റർ

എക്കോ ക്ലബ്ബ്

 
 
 

വിമുക്തി ക്ലബ്ബ്

ഡി സി എൽ

മൂല്യബോധവും മാനവികതയും ഉയർത്തിപ്പിടിക്കുവാനും ലോക സമസ്താ സുഖിനോ ഭവന്തു എന്ന കാഴ്ചപ്പാട് കുട്ടികൾക്ക് ലഭിക്കുന്നതിനും ഉതകുന്ന തരത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (DCL) സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ തലത്തിലുള്ള സെമിനാറുകൾ നേതൃത്വപരിശീലന ക്യാമ്പുകൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. കൂടാതെ കുട്ടികൾക്കായി വിവിധ കലാ-സാഹിത്യ മത്സരങ്ങളും ഒരുക്കുന്നു. DCL ന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി മോൺസി റ്റി സി നേതൃത്വം നൽകി വരുന്നു.

കെ സി എസ് എൽ