പി.എം.എം.യു.പി.എസ് താളിപ്പാടം/മാനേജ്മെൻറ്

Schoolwiki സംരംഭത്തിൽ നിന്ന്

മാനേജ്‌മെന്റ്

താളിപ്പാടത്തിൻറെ മണ്ണിൽ അംബരചുംബിയായ നിലകൊള്ളുന്ന വിദ്യാലയ സമുച്ചയം പി എം യുപി എസ് മാനേജ്മെൻറിൻറെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഹോരാത്രമായ പ്രവർത്തനത്തിൻറെ ഫലമായി ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. രക്ഷിതാക്കളുടേയും ജനപ്രതിനിധികളുടേയും പൂർവ്വ വിദ്യാർത്ഥികളുടെയും അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻറെ സുഗമമായ നടത്തിപ്പിന് ഇന്നും മുതൽക്കൂട്ടാണ് ആയിരത്തോളം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുക്കുന്ന ഈ സരസ്വതീക്ഷേത്രം ഇന്നും ജൈത്രയാത്ര തുടരുന്നു.

2006 മുതൽ ഈ വിദ്യാലയത്തിന് മാനേജർ പദവി അലങ്കരിക്കുന്നത് ശ്രീമതി പുതിയറ റംലത്ത് അവറുകളാണ് വിദ്യാലയത്തിൻറെ വളർച്ചയുടെയും വികസനത്തെയും പിന്നിൽ മാനേജ്മെൻറിൻറെ ഇച്ഛാശക്തിയും കഠിനാധ്വാനവും വിലമതിക്കാനാവാത്തതാണ് . വിദ്യാലയത്തിൻറെ നെടുംതൂണായി നിലകൊള്ളുന്ന മാനേജർ വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നു. ശൈശവദശയിൽ ആയിരുന്ന ഈ വിദ്യാലയത്തെ പടിപടിയായി ഉയർത്തി കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാലയം ആക്കി മാറ്റാനുള്ള പ്രധാന പങ്കുവഹിച്ചത് പുതിയറ റംലത്ത് എന്ന സ്ത്രീ രത്നമാണ് എന്നതിൽ യാതൊരു സംശയവുമില്ല.

2020 മുതൽ സ്കൂളിൻറെ പ്രധാനാധ്യാപകനായി നിലകൊള്ളുന്നത് ശ്രീ റഫൽ റഹ്മാൻ അവറുകളാണ് വിദ്യാലയത്തിൻറെ പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അച്ചടക്കം നിലനിർത്തുവാനും പ്രധാന അധ്യാപകൻ എന്ന നിലയിൽ റഫൽ റഹ്മാൻ സാർ ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്നു.

38 ഓളം അധ്യാപകരും ഒരു ഓഫീസ് അറ്റൻഡ് അടങ്ങിയ കെട്ടുറപ്പുള്ള ജീവനക്കാരുടെ കൂട്ടായ്മ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ദൃഢത ഉറപ്പുവരുത്തുന്നു.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 3 ജീവനക്കാർ ഉൾപ്പെടുന്ന പാചക സംഘം ഭക്ഷണ കലവറയിൽ കുട്ടികൾക്ക് രുചിയൂറും വിഭവങ്ങൾ വിളമ്പി വരുന്നു. വീട്ടിലെ പോലെ കുട്ടികളുടെ മനസ്സ് നിറക്കാൻ സ്കൂൾ ഉച്ചഭക്ഷണം കമ്മിറ്റിക്ക് സാധിക്കുന്നു.

4 ജീവനക്കാർ അടങ്ങുന്ന സ്കൂൾ വാഹന സംഘം കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാൻ ഏതുസമയവും ഉത്തരവാദിത്വത്തോട് കൂടി പ്രവർത്തിക്കാൻ അവർ സന്നദ്ധരായി നിൽക്കുന്നു.

മാനേജർ , വാർഡ് മെമ്പർ, പി ടി എ, എം ടി എ പ്രസിഡണ്ടുമാർ HM, Teachers, Parents തുടങ്ങിയവർ ഉൾപ്പെടുന്ന പിടിഎ എക്സിക്യൂട്ടീവ് മെമ്പേഴ്സ് നിരന്തരമായ ഇടപെടലുകളിലൂടെയും വിലയിരുത്തലുകളിലൂടെയും പി എം എം യു പി സ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.