യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്

വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷാ അഭിരുചി വളർത്തിയെടുക്കുവാനും ഹിന്ദി ഭാഷയിൽ കൂടുതൽ അറിവു നേടാനും , പ്രായോഗിക ജീവിതത്തിൽ അവ ഉപയോഗപ്പെടുത്തു വാനും ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്നു.

ഓരോ ക്ലാസിൽ നിന്നും 3- 4 കുട്ടികളെ തെരെഞ്ഞെടുത്താണ് ഹിന്ദി ക്ലബ്ബ് രൂപീകരിയ്ക്കുന്നത്. എല്ലാ മാസങ്ങളിലും അംഗങ്ങൾ കൂടി ചേർന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. അക്ഷരമരം. കഥാ രചന, തിരക്കഥാ രചന, കവിതാ രചന, സ്ക്കിറ്റുകൾ . വായനാക്കാർഡ് , ലെറ്റർ റൈറ്റിംഗ് , സ്ക്കിറ്റുകൾ തയ്യാറാക്കി അവതരിപ്പിക്കൽ, ആശംസാ കാർഡ് നിർമ്മിച്ച് കൈമാറൽ , പ്രസംഗം തയ്യാറാക്കി അവതരിപ്പിയ്ക്കൽ., ദിനാചരണത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.

ഉപജില്ലാ അടിസ്ഥാനത്തിൽ നടന്ന ഹിന്ദി കലാമേളയിൽ തുടർച്ചയായി മൂന്നാം തവണയും ഈ വിദ്യാലയം രണ്ടാം സ്ഥാനം അലങ്കരിയ്ക്കുന്നു. വിജ്ഞാൻ സാഗർ ഖുബി പരീക്ഷ , സുഗമ ഹിന്ദി പരീക്ഷ തുടങ്ങിയവയിൽ കുട്ടികൾ മികവ് പുലർത്തുന്നു. ഉപജില്ലാ . ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ മികവ് തെളിയിക്കുന്നു. " സുരീലി ഹിന്ദി പ്രവർത്തനങ്ങൾ IT സംവിധാനത്തിൽ കുട്ടികളെ പരിചയപ്പെടുത്തുന്നു.