കോവിഡ് 19

കൊറോണ ലോകത്താകമാനം വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ കൊറോണാ വൈറസ് ബാധ ആദ്യമായി സ്ഥിതീകരിച്ചത് 2020 ജനുവരി 30 ന് കേരളത്തിൽ ആയിരുന്നു.ഇത് ചൈനയിൽ നിന്നാണ് ഉത്ഭവിച്ചത്. കേരളത്തിൽ ആദ്യം കൊറോണ സ്ഥിതീകരിച്ചത് തൃശ്ശൂർ ജില്ലയിൽ അണ്. കൊറോണക്ക് WHO നൽക്കിയ പുതിയ നാമം ആണ് കോവിഡ് - 19 . കോവിഡ് - 19 വ്യാപിച്ചിരിക്കുന്ന ഈ സമയം ലോകത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഒരു സ്ഥലത്തും ആൾക്കൂട്ടവും ഇല്ല ,ഒരിടത്തും ആഘോഷവുമില്ല .ആരാധാനലയങ്ങൾ പോലും അടച്ചു .

അപ്പോൾ എത്രത്തോളം ഗുരുതരമാണ് കൊറോണ വൈറസ് എന്ന് നാം മനുഷ്യൻ മനസ്സിലാക്കണം. നമ്മുക്ക് ഒരുമിച്ച് നിന്ന് കൊറോണയെ തുരത്താം. അതിനായ് നാം കുറച്ച് നാളത്തേക്ക് അകലം പാലിക്കുക. നാം വീട്ടിലുള്ളവരുമായും , മറ്റു വ്യക്തികളായും അകലം പാലിക്കണം . ഓരോ 20 മിനിട്ടിലും കൈ നന്നായി കഴുകണം. കൈ കഴുകുമ്പോൾ നാം ഓർക്കുക ഒരോ തവണ നാം കൈ കഴുകുമ്പോൾ നാം കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുകയാണ് .വ്യക്തി ശുചിത്വം മാത്രം പാലിച്ചിട്ട് കാര്യമില്ല. വ്യക്തി ശുചിത്വത്തിന്റെ കൂടെ പരിസര ശുചിത്വം നാം പാലിക്കണം. വീട്ടിലിരിക്കുന്ന ഈ സമയം നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കിയതിനു ശേഷം അവിടെ കൃഷി ചെയ്യുക നമ്മുക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുന്ന സമയമാണ് അതിനാൽ നാം ജാഗ്രതയോടെ ഇരിക്കണം. സമയം ഇല്ല എന്ന് പറഞ്ഞു നാം മാറ്റി വച്ച പല കാര്യങ്ങളും ചെയ്ത് തീർക്കണം.

ഈ കൊറോണക്കാലത്ത് ക്വറൈന്റൈൻ ദിനങ്ങൾ പരമാവധി ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. പുറത്തിറങ്ങാതെയും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെയും ചെയ്യാവുന്ന കാര്യങ്ങൾ നാം ചെയ്യണം. എന്നാൽ ആ കാര്യങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ഉപകാരം ഉണ്ടാവുകയും വേണം. ഈ വൈറസ് നമ്മുടെ ഭൂമിയിൽ നിന്നും പൂർണ്ണമായി അകറ്റാൻ നാം മനുഷ്യർ ഒത്തൊരുമിക്കുകയല്ല വേണ്ടത് പകരം എല്ലാവരും വീട്ടിലിരുന്ന് രോഗത്തെ പ്രതിരോധിക്കണം. ഈ സമയം നമ്മുക്ക് വേണ്ടി രാത്രി പകലാക്കി ജോലി ചെയ്യുന്ന പോലീസുകാർ, ഡോക്ടർമാർ ,നേഴ്സ് മാർ എന്നിവരെ നാം നന്ദിയോടെ ഓർക്കണം. അവർക്കായി നാം പ്രാർത്ഥിക്കണം നമ്മുടെ പ്രാർത്ഥനകളിൽ അവർക്ക് പ്രത്യേക ഇടം നൽകണം.

കൊറോണ എന്ന മഹാമാരി കാരണം വലയുന്ന,നിത്യവും മരുന്നു കഴിച്ചു കൊണ്ടിരിക്കുന്ന മറ്റു അസുഖകാരായ രോഗികൾക്ക് മരുന്ന് ലഭ്യമാകതെയും, ഭക്ഷണം കിട്ടാതെയും വരുന്ന ഈ അവസ്ഥയിൽ, അവർക്കായി ഭക്ഷണവും ആവിശ്യമായ മരുന്നും അത്യാവശ്യമെങ്കിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയും അങ്കണവാടി ജീവനക്കാരേയും ആശ വർക്കേഴ്സിനേയും ആരോഗ്യാ പ്രവർത്തകരേയും നാം ഈ സമയം നന്ദിയോടെ ഓർക്കണം. അവർക്ക് വേണ്ടിയും നാം പ്രർത്ഥിക്കണം. അക്ഷരമാലയിൽ തുരത്താം കൊറോണയെ----

  • അകലം പാലിക്കാം
  • ആൾക്കൂട്ടം ഒഴിവാക്കാം
  • ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
  • ഈശ്വര തുല്യരാക്കാം ആരോഗ്യ പ്രവർത്തകരെ
  • ഉപയോഗിക്കാം മുഖാവരണം
  • ഊഷ്മളമാക്കാം കുടുംബ ബന്ധങ്ങൾ
  • ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം
  • എപ്പോഴും ശുചിത്വം പാലിക്കാം
  • ഏർപ്പെടാം കാർഷിക വൃത്തിയിൽ
  • ഐക്യത്തോടെ നിയമം പാലിക്കാം
  • ഒഴിവാക്കാം യാത്രകൾ
  • ഓടിച്ചു വിടാം കൊറോണയെ
  • ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
  • അംഗബലം കുറയാതെ നാടിനെ കാത്തിടാം
ഈ നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ട് പോകാം കൊറോണ എന്ന മഹാമാരിയെ തുരത്താൻ ഈ അക്ഷര മാലകൾ സഹായിക്കട്ടെ
' ലോക സമസ്ത സുഖിനോ ഭവന്തു '

മീര വി.ഓമനക്കുട്ടൻ
9 എ ഗവ.എച്ച്.എസ്സ്.മീനടം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം