ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിതത്തിനോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന് സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ളതാണ് ഗണിത ക്ലബ്ബുകൾ. ക്ലബ്ബ് ആഭിമുഖ്യത്തിൽ ഗണിതദിനാചരണം, ഗണിത മേള, ഗണിത ക്വിസ് തുടങ്ങിയവ നടത്തിവരുന്നു.ഗണിതമേളയിൽ കുട്ടികൾ ഗണിത ഗാനം, ഗണിത തിരുവാതിര, ഗണിത നാടകം തുടങ്ങി വിവിധതരം കലാപരിപാടികൾ ഉൾപ്പെടെ പലതരം പരിപാടികളിലൂടെ വളരെ സജീവമായി പങ്കെടുത്തിരുന്നു.പതിവിനു വിപരീതമായി 2021-22 അധ്യയനവർഷത്തെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നുവരുന്നത്. 2021 സെപ്റ്റംബർ 23 നു പ്രധാനാധ്യാപകൻ പി.എം ഹരിദാസൻ ഗണിത ക്ലബ്ബ് ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു. തുടർന്ന് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു വാട്ട്സ്ആപ് ഗ്രൂപ്പ് രൂപപ്പെടുത്തി. എല്ലാ ദിവസവും ഗ്രൂപ്പിൽ question of the day എന്ന പേരിൽ ഗണിത ചോദ്യങ്ങളും ഉത്തരവും ചർച്ചകളും നടന്നുവരുന്നു.ഡിസംബർ 22ന് ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.