എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/മനുഷ്യൻ കൊണ്ട് വന്ന രോഗം
മനുഷ്യൻ കൊണ്ട് വന്ന രോഗം
ഇന്ന് ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 എന്ന മാരകമായ രോഗത്തിന്റെ പിടിയിലാണ്.വളരെ വേഗത്തിലാണ് ഈ രോഗം ലോകം മുഴുവൻ പടർന്നത്, ചൈനയിലെ ഹുവായ്‌എന്ന ചെറിയ പ്രവിശ്യയിലെ മാർക്കറ്റിൽ നിന്നും പുറപ്പെട്ട കൊറോണ ഇന്ന് ലോകത്തിലെ വലിയ ശക്തികളെ അടിയോടെ പിഴുതെറിയാൻ തക്ക രീതിയിൽ ആണ്.
കൊറോണ എന്ന വൈറസിന്റെ ഉദ്ഭവത്തെ പറ്റിയും അതിന്റെ പ്രചനനത്തെ പറ്റിയും ദിവസം തോറും ധാരാളം വാർത്തകൾ വരുന്നു. ചൈന ശത്രുരാജ്യങ്ങൾക്കെതിരെ പ്രയോഗിച്ചതാണ്, അവരുടെ ലാബിൽ നിന്നും പുറത്തു ചാടിയതാണ് എന്നും അതല്ല വൈറസ്നെ നിർമിക്കാൻ കഴിയില്ല സ്വയം ഉണ്ടാകുന്നതാണ് എന്നും പല പ്രചാരണങ്ങളും നടക്കുന്നു. അത് എന്തൊക്കെ ആയാലും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആണ് ഇത് പകരുന്നത് എന്നതൊരു വസ്തുതയാണ് കൊറോണക്ക് ഇത് വരെ മരുന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നത് വലിയ കുറവ് തന്നെ ആണ് അതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുമുണ്ട് ആ ശ്രമങ്ങൾ പൂർണ്ണമായും വിജയിച്ചെങ്കിൽ മാത്രമേ ഈ മഹാവ്യാധിയെ നമുക്ക് പിടിച്ചു കെട്ടി എന്നു ഉറപ്പിക്കാൻ ആകൂ. കൈ കഴുകൽ,സാമൂഹിക അകലം പാലിക്കൽ,കണ്ണ് മൂക്ക് വായ ഇവിടങ്ങളിൽ ഇടക്കിടെ തൊടാതിരിക്കൽ, മാസ്‌ക് ഉപയോഗിക്കൽ എന്നീ മാർഗങ്ങളിലൂടെ ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം. സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റസർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചു വേണം കൈ വൃത്തിയായി കഴുകാൻ. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസിന്റെ പുറമെയുള്ള മെഴുക്ക് ആവരണം നശിക്കുകയും വൈറസ് ഇല്ലാതാവുകയും ചെയ്യും. അന്നനാളം വഴി ഈ വൈറസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നു. ശ്വാസ തടസം, ചുമ, തൊണ്ട വേദന എന്നിവ കൊറോണയുടെ ലക്ഷണങ്ങൾ ആണ്. കൊറൊണയെത്തുടർന്ന് ഇന്ന് ലോകത്തിൽ മരണം ഒന്നര ലക്ഷത്തിന് മുകളിൽ എത്തി നിൽക്കുന്നു, ഇപ്പോഴും മരണം പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടില്ല ഓരോ മണിക്കൂറിലും മരണസംഖ്യ ഉയരുകയാണ് എന്നത് ദുഃഖകരമാണ്. രോഗ ബാധിതരുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുന്നു. 'Stay home Stay safe' എന്ന സർക്കാർ മുദ്രാവാക്യം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തു കൊറോണക്കെതിരെ പ്രതിരോധം തീർക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത് നമുക്ക് ജാഗ്രതയോടെ ഇരിക്കാം.... ദൈവത്തോട് പ്രാർത്ഥിക്കാം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം