* വായനാ ക്ലബ്ബ്

  • പരിസ്ഥിതി ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്ക്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സബ് ജില്ലയിൽത്തന്നെ പലപ്പോഴും ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുകയും സമ്മാനർഹമാവുകയും ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശാസ്ത്ര പ്രതിഭകളായ ഏതെങ്കിലും വ്യക്തികളെക്കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. പ്രോജക്ടുകൾ, സെമിനാറുകൾ, പഠ നോപകരണ നിർമ്മാണ ശില്പശാലകൾ, ശാസ്ത്ര ക്ലാസുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര ക്വിസുകൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു.

  സബ്ജില്ലാ, ജില്ലാ -ശാസ്ത്രമേളകളിലും ശാസ്ത്ര ക്വിസുകളിലും സ്കൂളിലെ കുട്ടികൾ എപ്പോഴും ഏറ്റവും മുന്നിലെത്താറുണ്ട്.
  സബ് ജില്ലയിലെ ഒരേയൊരു ശാസ്ത്ര പാർക്ക് സ്ക്കൂളിലാണ് ഉള്ളത്.കുട്ടികൾക്ക് സ്വയം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇതു സഹായകമാണ്.
  ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചത് ദേശീയ അധ്യാപക അവാർഡ് ജേതാവും ശാസ്ത്ര ഗവേഷകനുമായ ശ്രീ മനോജ് കോട്ടയ്ക്കൽ ആണ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

S S ക്ലബ്ബ് ആഗസ്റ്റ് -15 - സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ നരിപ്പറമ്പ് Gup സ്കൂളിലെ കുട്ടികൾ ആഘോഷിച്ചു. പതാക നിമ്മാണം ഗാന്ധിജിയെയും മറ്റ് ദേശീയ നേതാക്കളെയും അനുകരിക്കൽ , ദേശഭക്തിഗാനാലാപനം എന്നിവ ഉണ്ടായിരുന്നു.

സപ്റ്റമ്പർ - 16 ഭക്ഷ്യദിനം .. ഗുണനിലവാരമുള്ള ഭക്ഷണം ഏറ്റവും കുറഞ്ഞ ചെലവിൽ തയ്യാറാക്കി വീഡിയോ പ്രസന്റേഷൻ, "ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകത : എന്ന വിഷയത്തിൽ പ്രസംഗം എന്നിവ നടത്തി

Oct 2 - ഗാന്ധിജയന്തി ദിനം ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം, "ഗാന്ധിജി നൽകുന്ന ജീവിത വീക്ഷണങ്ങൾ : എന്ന വിഷയത്തിൽ പ്രസംഗ മത്സരം എന്നിവ നടത്തി.


  • ഗണിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
"https://schoolwiki.in/index.php?title=Sw/7x8u&oldid=1389243" എന്ന താളിൽനിന്ന് ശേഖരിച്ചത്