സെന്റ് മേരീസ് യു പി എസ് തരിയോട്/ഹെൽത്ത് ക്ലബ്ബ്
'"സുരക്ഷിത ആരോഗ്യം'" എന്ന മുദ്രാവാക്യത്തോടെ സെൻമേരിസ് യുപിസ്കൂൾ തരിയോട് ഹെൽത്ത് ക്ലബ്ബ് വളരെ ഊർജസ്വലത യോടും അടുക്കും ചിട്ടയോടും കൂടെ മുൻപോട്ടു പോകുന്നു. പ്രവേശന ഉത്സവത്തിന്റെ ഭാഗമായി 2021 ഒക്ടോബർ അവസാന വാരം ഹെഡ്മാസ്റ്റർ അബ്രഹാം സാറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും സ്കൂളും പരിസരവും വൃത്തിയാക്കി അതോടൊപ്പം നാട്ടുകാരുടെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സന്നദ്ധ സംഘടനകൾ എന്നിവരുടെയും അകമഴിഞ്ഞ സേവനം ആ ദിവസങ്ങളിൽ കാണുവാനായി സെൻമേരിസ് കൂട്ടായ്മയ്ക്ക് സാധിച്ചു. 2021 നവംബർ ഒന്നുമുതൽ സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ പ്രവർത്തന സമയത്തിനു മുൻപും ശേഷവും സ്കൂളും പരിസരവും ടോയ്ലറ്റ് മറ്റ് അനുബന്ധ കാര്യങ്ങളും ഒരു മുടക്കവും കൂടാതെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിട്ടയോടും വൃത്തിയായും എല്ലാദിവസവും അധ്യാപകർ ചെയ്തുവരുന്നു.