ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്
ലക്ഷ്യം
ക്ലാസ്സ്റൂം ചുവരുകൾക്കുള്ളിൽ നിന്നും പൊതുസമൂഹത്തിലേക്ക് കുട്ടികളെ എത്തിക്കാനുള്ള ഒരു ദൗത്യം ഈ ക്ലബിലൂടെ പൂർത്തികരിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
- സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ
- പ്രദർശനങ്ങൾ
- മത്സരങ്ങൾ
- ഫീൽഡ് ട്രിപ്പ്
- അഭിമുഖങ്ങൾ / ചർച്ചകൾ
- പ്രാദേശിക ചരിത്രരചന
- ജീവകാരുണ്യപ്രവർത്തനങ്ങൾ
- ലൈബ്രറി - പുസ്തകശേഖരണം
- നിർമ്മാണം - മാതൃകകൾ
- ചരിത്ര സിനിമകൾ - പ്രദർശനം
- ശുചീകരണ പ്രവർത്തനങ്ങൾ
- മാഗസിനുകൾ, ചുമർപത്രികകൾ, ആൽബം പതിപ്പുകൾ തയ്യാറാക്കൽ
- ഭൂപട നിർമ്മാണം - പ്രാദേശികം
- സിനിമാ നിർമ്മാണം
2018-19
ജനസംഖ്യ ദിനം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ചാർട്ടുകൾ തയ്യാറാക്കി അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . ക്വിസ് കോമ്പറ്റിഷൻ നടത്തി.
ജൂൺ 8 ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു.സമുദ്രങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം കുട്ടികളെ ബോധ്യപ്പെടുത്തി. ഭൂപട നിർമ്മാണം അറ്റ്ലസ് നിർമ്മാണം എന്നീ മൽസരങ്ങൾ നടത്തി
ഹിരോഷിമ ദിനം - ആഗസ്റ്റ് 6
- പോസ്റ്റർ നിർമ്മാണം
- യുദ്ധവിരുദ്ധ സന്ദേശമെഴുതിയ ബാഡ്ജ് ധരിക്കൽ
- റാലി-ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്നു പറഞ്ഞു കൊണ്ട് യുദ്ധ വിരുദ്ധ റാലി നടത്തി.
- പ്രസംഗ മത്സരം
- സിനിമാ പ്രദർശനം എന്നിവ നടത്തി
പ്രമാണം:Sschart (1).pdf ക്ലബ് പ്രവർത്തനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ ചാർട്ടുകൾ
2020-21
2021ജൂൺ 8ന് ക്ലബ് ഉത്ഘാടനം പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനും ദേശീയ അവാർഡ് ജേതാവും ആയ റിട്ടയേർഡ് അധ്യാപകൻ ശ്രീ പീതാംബരൻ മാസ്റ്റർ നിർവഹിച്ചു. ഓൺലൈൻ ആയി കുട്ടികൾക്ക് ആശംസകൾ നേർന്നു. ജൂൺ 8ലോക സമുദ്ര ദിനം.വീഡിയോ ആൽബം തയ്യാറാക്കി. സമുദ്രങ്ങളുടെ പ്രാധാന്യം, വിവരങ്ങൾ, മലിനീകരണം എന്നിവ ഉൾപ്പെടുന്ന പോസ്റ്റർ, പ്രഭാഷണം എന്നിവ ഉൾപ്പെടുത്തി
ജൂലൈ 11-ലോക സമുദ്ര ദിനം-ബോധവൽക്കരണപ്രഭാഷണം, പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കി.
ജൂലൈ 12-മലാല ദിനം-മലാല ജീവിതകഥ, ചിത്രങ്ങൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി
ലഹരിവിരുദ്ധ ദിനം-പോസ്റ്ററുകൾ തയ്യാറാക്കി.
ജൂലൈ 21. ചാന്ദ്ര ദിനം-ക്വിസ്, ചിത്രങ്ങൾ, ചാന്ദ്ര യാത്ര, ചാന്ദ്ര വാഹനങ്ങൾ, യാത്രികർ ഉൾപ്പെടുന്ന വീഡിയോ തയ്യാറാക്കി