സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/നാഷണൽ കേഡറ്റ് കോപ്സ്
നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)
1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.
എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ് ആർമി
1 കെ ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീരിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ് മേരീസ് ഹൈർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നെത്രത്വവും സഹകരണവും നൽകുന്നു.
എൻ.സി.സി നേവി യുണിറ്റ് സെന്റ് .മേരീസ് ഹയർസെക്കന്ററി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.