സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മലയാളത്തിളക്കം       മലയാളത്തിളക്കം പ്രവർത്തനങ്ങൾ പല ഘട്ടങ്ങളിലൂടെയാണ് ഞങ്ങളുടെ സ്കൂളിൽ നടന്നത് .

ആദ്യഘട്ടത്തിൽ മൂന്നും നാലും ക്ലാസ്സുകളിലെ ഭാഷ പരമായ പിന്നാക്കാവസ്ഥ പരിഹരിക്കലിനാണ്

പ്രാധാന്യം നൽകിയത് .തുടർന്ന് രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുകയുണ്ടായി .

മൂനാം ഘട്ടത്തിൽ യു .പി .വിഭാഗത്തിലെ കുട്ടികൾക്ക് ഈ പ്രവർത്തനങ്ങൾ നൽകി

ഉല്ലാസ ഗണിതം

ഉല്ലാസ ഗണിതം കുട്ടികളിൽ ഗണിത ബോധം വളർത്തുന്നതിനായി ബിആർസി യിൽ നിന്നും

ലഭിച്ച ഉല്ലാസഗണിതം കിറ്റ് വളരെ പ്രയോജനപ്രദമായി.ഗണിത കിറ്റ് ഉപയോഗിച്ച് എണ്ണൽസംഖ്

യ വളരെ എളുപ്പത്തിൽ കുട്ടികൾ പഠിക്കുന്നുണ്ട്. ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ അരമണിക്കൂർ വീതം

ഇതിലെ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നുണ്ട്. ടോക്കൺ നമ്പർ കാർഡ് എന്നിവ രക്ഷിതാക്കളെ കൊണ്ട്

കുറെ ചെയ്യിച്ചു.അതോടൊപ്പം ഗണിതകളികൾ രസകരമായ രീതിയിൽ കുഞ്ഞുങ്ങളെക്കൊണ്ട് ചെയ്യേണ്ട

വിധവും അവരെ പരിചയപ്പെടുത്തി. സങ്കലന ക്രിയ ഒറ്റ സംഖ്യ ഇരട്ട സംഖ്യ എന്നിവ വളരെ എളുപ്പത്തിൽ

കുട്ടികൾ കണ്ടെത്തുന്നുണ്ട്. അഞ്ചിൽ താഴെയുള്ള സംഖ്യകളുടെ വ്യാഖ്യാനം പഠിപ്പിക്കാനും അത് വളരെ പ്രയോജനപ്പെട്ടു. .