ജി.യു.പി.എസ്. കൂട്ടക്കനി/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ
അതിജീവിക്കാം കൊറോണയെ
ഒരു മാസം മുമ്പ് വരെ അവരവരുടെതായിട്ടുള്ള തിരക്കുകളിൽ കഴിഞ്ഞിരുന്ന മനുഷ്യരെല്ലാം ഇന്ന് വീടുകളിലാണ്. ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കൊണ്ടാണ് covid19 എന്ന പേരിലറിയപ്പെടുന്ന കൊറോണ വൈറസ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിന്റെ നാനാദിക്കുകളിലും പടർന്നുപിടിച്ചത്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് 4മാസത്തിനകം ലോകത്തിലെ 180ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നിരവധി മനുഷ്യരുടെ ജീവനെടുത്ത പ്രസ്തുത വൈറസ് നമ്മുടെ നാട്ടിലും പടർന്നുപിടിക്കുന്ന അവസരത്തിലാണ് നാം ഒക്കെയും നമ്മുടെ തിരക്കുകൾ മാറ്റിവെച്ച് വീടുകളിലേക്ക് ഒതുങ്ങിക്കൂടെണ്ടിവന്നത്. ലോകത്തിന്റെ എല്ലാ മേഖലകളിലും കൊറോണ വൈറസ് വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെ നല്ല രീതിയിൽ പ്രതിരോധിച്ച് ലോകത്തിനു മുമ്പിൽ മാതൃകയാവുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളം. നിപ്പയിലും പ്രളയത്തിലും ഒക്കെ ഒറ്റക്കെട്ടോടെ ഒരു മനസ്സോടെ ഒരുമിച്ച് നിന്ന മലയാള ജനത കൊറോണാ വൈറസിനെ തോൽപ്പിക്കാനും ഒരുമിച്ച് നിന്ന് പട പൊരുതുകയാണ്. വളരെയധികം കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഗവൺമെന്റും ആരോഗ്യവകുപ്പുമാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കാരണമായിത്തീർന്നിട്ടുള്ളത്. വീടുകൾക്ക് അകത്ത് നിന്നും പുറത്തിറങ്ങാതെ ഏറെക്കാലം വീടുകൾക്ക് തന്നെ താമസിക്കുമ്പോൾ വ്യക്തികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനായി ഗവൺമെന്റും ഇതര സംഘടനകളും നാട്ടിൻപുറത്തെ കൂട്ടായ്മകളും എല്ലാം മുന്നിട്ടിറങ്ങിയരിക്കുകയാണ്. വ്യത്യസ്തമായിട്ടുള്ള മത്സരങ്ങളും കലാപരിപാടികളും കൊണ്ട് ലോക ഡൗൺ കാലത്തെ ആഘോഷമാക്കുകയാണ് മലയാളികൾ. ടിക്ടോക് ചലഞ്ചു ബോട്ടിൽ ആർട്ടും അവയിൽ ചിലതു മാത്രം. വ്യത്യസ്തമായി ട്ടുള്ള മത്സരത്തിന്റെ സംഘാടനത്തിന് ഓൺലൈൻ ഇടങ്ങൾ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഫേസ്ബുക് ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളെല്ലാം തന്നെ വ്യത്യസ്തമായി ട്ടുള്ള മത്സരങ്ങളുടെ സംഘാടനത്തിന് ഉപയോഗപ്പെടുത്തുന്നു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം