മാനേജ്മെന്റ് -കൂടുതൽ വായനക്ക് ....
പി . റ്റി . എ
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു.