സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂളിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് ആദ്യപടിയായി സ്‌കൂൾ നിലനിൽക്കുന്ന പ്രദേശമായ വെണ്ടോരിന്റെ ചരിത്രം അറിയേണ്ടതുണ്ട്.

അളഗപ്പചെട്ടിയാർ

വേണ്ടപ്പെട്ടവരുടെ ദേശമെന്നാണ് പഴമക്കാർ വെണ്ടോറിനെ കുറിച്ച് പറയുന്നത്. ഒന്ന് ഒന്നേക്കാൽ നൂറ്റാണ്ട് മുമ്പത്തെ ഈ പ്രദേശത്തിന്റെ കഥകൾ തലമുറകൾ കൈമാറിയത് കേൾക്കുമ്പോൾ ഇവിടം ഒട്ടും വികാസം പ്രാപിക്കാത്ത ഒരിടമായി കാണുന്നു. ഇത് ഇവിടത്തെ മാത്രമല്ല കേരളത്തിൽ അക്കാലത്തെ എല്ലാ ഗ്രാമങ്ങളുടെയും കഥ ഇതൊക്കെ തന്നെയായിരുന്നുകാണും. പ്രധാനമായും കൃഷിയെയാണ് ആശ്രയിച്ചിരുന്നത്. ഇവിടുന്ന് പുറത്തുപോയി കച്ചവടത്തിൽ ഏർപ്പെടുന്നവർ അപൂർവ്വമായിരുന്നു. അളഗപ്പ ചെട്ടിയാർ 1861ൽ കേരളസഭയുടെ വികാരി ജനറാളായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ സുപ്രധാനമായ ഒരു കൽപ്പന പുറപ്പെടുവിച്ചു - 'ഓരോ പള്ളിയോടൊത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചിരിക്കണം. അല്ലാത്തപക്ഷം പള്ളിയിലെ വികാരിക്ക് അംശമുടക്ക് നൽകുന്നതായിരിക്കും'. ഈ കൽപ്പനയുടെ വെളിച്ചത്തിൽ അനേകം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. 1928ലാണ് എൽ.പി. സ്‌കൂൾ സ്ഥാപിതമായത്. പിന്നീട് അതിന് സെന്റ് സേവ്യേഴ്‌സ് എന്ന് പേരിട്ടു. ആരംഭത്തിൽ ക്ല്ാസ്സുകൾ നടത്തിയിരുന്നത് പള്ളിയുടെ നടപ്പുരയിലും ഓലമേഞ്ഞ സങ്കീർത്തിയിലൊക്കെയായിരുന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പള്ളിയുടെ തെക്കേവശത്ത് ഒരു കെട്ടിടം പണിതുണ്ടാക്കി. കാലക്രമേണ ഈ സ്‌കൂളിന്റെ ഒരു ശാഖ വട്ടണാത്രയിലും ആരംഭിച്ചു. എൽ.പി. സ്‌കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ പുതുക്കാടുള്ള മുള്ളക്കര ഔസേഫ് മാഷായിരുന്നു. യു.പി. സ്‌കൂൾ സ്ഥാപിതമായിട്ടുള്ളത് അളഗപ്പചെട്ടിയാരുടെ നാമധേയത്തിലാണ്. സ്‌കൂൾ പണിയുവാൻ വേണ്ടി അളഗപ്പചെട്ടിയാർ അന്ന് (1945) ആയിരം രൂപ സംഭാവന നൽകുകയും സ്‌കൂളിന് തന്റെ പേര് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യു.പി. സ്‌കൂളിന്റെ ആദ്യത്തെ മാനേജർ മഞ്ഞളി (മുള്ളക്കര വളപ്പിൽ) ദേവസ്സിയായിരുന്നു. ആദ്യത്തെ ഹംഡ്മാസ്റ്റർ മഞ്ഞളി ദേവസ്സിക്കുട്ടി മാസ്റ്റർ ആയിരുന്നു.