കെ.എം.എം.എ.യു.പി.സ്ക്കൂൾ / പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുടുംബവൃക്ഷം നടൽ ,പരിസ്ഥിതിദിന സന്ദേശപോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ് മത്സരം എന്നിവ ഓൺലൈനായി സ്കൂളിൽ നടത്തി.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി.
ഹിരോഷിമ ദിനം
യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവത്കരണ ക്ലാസ്
23 / 7 / 21 ന് കുട്ടികളുടെ ഓൺലൈൻ പഠനവും മാനസിക ആരോഗ്യവും എന്ന വിഷയത്തിൽ തൃശ്ശൂർ ഗവ .മനസികാരോഗ്യകേന്ദ്രത്തിലെ ഡോ .റഹിമുദ്ധീൻ.പി.കെ (ക്ലിനിക്കൽ സിക്കോളജിസ്റ് ) സൂം മീറ്റിങ് വഴി ക്ലാസ്സെടുത്തു.
പോഷൻ അഭ്യാൻ മാസാചരണം

പോഷൻ അഭ്യാൻ മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ് ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.
ടോപ്പ് അപ്പ് ടീച്ചേർസ് എംപവർമെൻറ് പ്രോഗ്രാം

അധ്യാപകന് എങ്ങനെ ഒരു നല്ല കൗൺസിലറാകാം എന്ന വിഷയത്തിൽ റിട്ടയേർഡ് അധ്യാപകനായ സതീശൻ മാസ്റ്റർ ക്ലാസ്സെടുത്തു
വര ദിനം (16/10/21)
കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ,വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് സ്കൂളിൽ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ വരദിനം ഉദ്‌ഘാടനം ചെയ്തു.ചിത്രകാരന്മാർ,വിദ്യാർത്ഥികൾ,അധ്യാപകർ എന്നിവർ ചേർന്ന് വിദ്യാലയത്തിൻറെ ചുമരുകളിൽ ചിതങ്ങൾ വരച്ചു.നല്ലപാഠം അധ്യാപകരായ എം മുജീബ് റഹ്മാൻ,പി.ടി.സന്തോഷ് കുമാർ കോർഡിനേറ്റർമാരായ അഥുൽ ,ധ്വനി.പി എന്നിവർ നേതൃത്വം നൽകി .
പാട്ടും വരയും (17/11/21)
വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം.എ.യു.പി.എസ് നല്ലപാടത്തിൻറെ നേതൃത്വത്തിൽ ശിശു സൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി. പഞ്ചായത്തു പ്രസിഡണ്ട് പി എൻ മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ്ആര്ടിസ്റ് സഗീർ മഞ്ചേരി ഉദ്‌ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സലിം അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശങ്കര നാരായണൻ ,എ ഇ ഒ എം.അപ്പുണ്ണി.,പ്രധാനാധ്യാപകൻ എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൾ നാസർ വി.പി.പ്രകാശ് , ഹാരിസ് .യു ,അബ്ദുൽ റസാഖ്.ഇ,ഹർഷ.പി.വി,സുരേഷ് തിരുവാലി,പി.ടി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.