സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

വരാപ്പുഴ സെന്റ്. ജോസഫ്‍സ് എച്ച് .എസ് അക്കാദമിക പ്രവർത്തനങ്ങൾക്ക് പുറമേ  കായിക പരിശീലനത്തിനും ഏറെ പ്രാധാന്യം നൽകിവരുന്നു. ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു.കുട്ടികളിൽ കായികാഭിരുചി വളർത്തുന്നതിനും ആരോഗ്യമുളളവരാക്കുന്നതിനും കായിക പരിശീലനം അത്യന്താപേക്ഷിതമാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസിന്റെ നേതൃത്വത്തിലുളള സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. ഓരോ ക്ലാസിലേയും കുട്ടികൾക്ക് സ്പോർ‌ട്സ് ഉപകരണങ്ങൾ നൽകുന്നതും അവ ശ്രദ്ധയോടെ സൂക്ഷിക്കുന്നതും സ്പോർ‌ട്സ് ക്ലബ്ബ് അംഗങ്ങളാണ്.വിവിധ അത്‍ലറ്റിക് മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഏറെ സഹായിക്കുന്നു.

വോളിബോൾ പരിശീലനം കുട്ടികൾക്ക് നൽകുകയും അതിലൂടെ നിരവധി വിദ്യാർത്ഥികൾ ജില്ലാ, സംസ്ഥാന വോളിബോൾ ടീമുകളിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.എല്ലാ ദിവസവും സ്കൂൾ ഗ്രൗണ്ടിലും വരാപ്പുഴ പഞ്ചായത്തിന്റെ കീഴിലുളള പപ്പൻ മെമ്മോറിയൽ ഇന്റോർ സ്റ്റേഡിയത്തിലുമായി കുട്ടികൾക്ക് വോളിബോൾ പരിശീലനം നൽകുന്നു.കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ്,മുൻ വോളീബോൾ താരങ്ങളായ ശ്രീ സി കെ യോഗേശൻ,ശ്രീ ഐസക് ഫെർണാണ്ടസ് എന്നീ കോച്ചുമാരുടെ മേൽനോട്ടത്തിലാണ് പരിശീലനം നടക്കുന്നത്.

നെറ്റ്ബോളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.രണ്ട് കുട്ടികൾ സംസ്ഥാന ചാംപ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നുണ്ട്.

ഇവയ്ക്ക് പുറമേ ബാറ്റ്മിന്റൺ,ടേബിൾ ടെന്നീസ്,ജൂഡോ,ഹാൻഡ്ബോൾ എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.