Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതം
ആർക്കും വേണ്ടാത്ത ജീവിതം ബസ്റ്റാന്റ്‌കളിലും തരുവോരങ്ങളിലും പിച്ചയെടുക്കുന്നവരുടെ ജീവിതം. നിത്യവൃദ്ദിക്ക് നിവർത്തിയില്ലാത്തവർ ഒന്നു ഉറങ്ങാൻ ഒന്ന് കിടക്കാൻ പോലും പറ്റാത്തവർ. സമൂഹം ഉപേക്ഷിച്ച ഒരുപാട് കുടുംബങ്ങൾ ഉണ്ട് നമ്മുടെ ഈ ലോകത്ത് ഇങ്ങനെ ഉള്ള ഒരു കുടുംബത്തിലൂടെ ആണ് ന്റെ യാത്ര.
ഒരുനാൾ അന്ധനായ അച്ഛനും പത്തു വയസ്സ് പ്രായം പോലും തെകയ്ത 2 കുഞ്ഞുങ്ങളും അവരുടെ അമ്മയും കൂടി തെരുവിലേക്ക് ഇറങ്ങി . ജീവിക്കാൻ വേറൊരു മാർഗ്ഗവുമില്ലാത്ത അവർ പാട്ടു പാടി പിച്ചയെടുക്കാൻതുടങ്ങി. ഒരുന്നാൾ അവരുടെ അമ്മ പറഞ്ഞു. ബസ്റ്റാന്റിലും റെയിൽവേസ്റ്റേഷനിലും ചെന്നാൽ ആട്ടി ഓടിക്കുക ആണ് നമ്മളെ. ഈ റോഡിനരികിൽ ഇരിക്കുക അല്ലാതെ വേറെ ഒരു മാർഗവും ഇല്ല ഇങ്ങനെ പറയുന്ന അമ്മയുടെ മുഖത്തു നോക്കി മക്കൾ ചോദിച്ചു എന്തിനാണ് അമ്മേ അവർ നമ്മളെ ആട്ടി ഓടിക്കുന്നത് ? നിഷ്കളങ്കമായ ആ കുഞ്ഞു മുഖങ്ങളിൽ നോക്കി അമ്മ പറഞ്ഞു. അമ്മക് അറിയില്ല മക്കളെ ശബിക്കപെട്ട ജന്മങ്ങൾ ആണ് നമ്മൾ ശബിക്കപെട്ട ജന്മം. ഇങ്ങനെ ജീവിച്ചു കൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ഒരു ദിവസം അവർ കടന്ന് വന്നു കണ്ടാൽ ഭയപെടുന്ന രണ്ട് ചെറുപ്പകാർ അവർ പറഞ്ഞു ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടടാ......
നെഞ്ചിഡിപ്പിന്റെ തള തിമിർപ്പിൽ പാടാൻ വാ....
നൊമ്പരങ്ങൾ പാടാൻ വാ
നൊമ്പരങ്ങൾ പാടാൻ വാ
നിർത്തടാ ദേഷ്യത്തോടെ പറഞ്ഞു ഏതാടാ ഈ കുഞ്ഞുങ്ങൾ വിഷമത്തോടെ അമ്മ പറഞ്ഞു ഞാൻ നൊന്ദു പ്രസവിച്ച എന്റെ മക്കൾ ആണ് ഇത് എന്റെ മക്കൾ.
പണക്കാരായ അവരിൽ ഒരാൾ പറഞ്ഞു കുഞ്ഞുങ്ങളെ എടുക്കട... അവർ കുഞ്ഞിനെ എടുത്തു. അമ്മ അലറി വിളിച്ചു തളർന്നു വീണു അപ്പോൾ ആ അച്ഛൻ കരഞ്ഞുകൊണ്ട് അലറിപറഞ്ഞു. ഞങ്ങളെ രക്ഷിക്കാൻ ആരുമിലെ ഈ അന്ധനെ രക്ഷിക്കാൻ ആരുമില്ലേ ആരുമില്ലേ ആരുമില്ലേ.....
നമ്മൾ ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ അഞ്ചോ പത്തോ രൂപ കൊടുക്കും പക്ഷെ നമ്മൾ അറിയുന്നില്ല ഇവരുടെ പുറമെ ഉള്ള കഷ്ട്ടപാടിന്റെ ജീവിതം. ഇങ്ങനെ ഉള്ളവരെ ഒഴുവാക്കുന്നത്തിനു പകരം ചേർത്ത പിടിക്കു.
നന്ദി
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ
|