ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒര‌ു ഓടിട്ട ചെറിയ കെട്ടിടമായിര‌ുന്ന‌ു ആദ്യം ഉണ്ടായിരുന്നത്. ഇതേ കാലഘട്ടത്തിൽ നടുത്തൊടി മൊയ്തീൻ  എന്നയാൾ പാറമ്മേൽ  എന്ന സ്ഥലത്ത്  ഒര‌ു  സ്‌ക‌ൂൾ  സ്ഥാപിച്ചിര‌ുന്ന‌ു. പിന്നീട് കോറ്റത്ത് സ്‌ക‌ൂളിൽ സൗകര്യമ‌ുണ്ടായപ്പോൾ CP അസീസ് ഹാജിയ‌ുടെ   
നേതൃത്വത്തിൽ  അവിട‌ുത്തെ ക‌ുട്ടികളെ ഉൾപ്പെട‌ുത്തി കോറ്റത്ത് സ്‌ക‌ൂൾ വിപ‌ുലമാക്കി. മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിലായിര‌ുന്ന‌ു അന്ന് സ്‌ക‌ൂൾ പ്രവർത്തിച്ചിര‌ുന്നത്.  
    എൺപത‌ുകളിൽ ക‌ുട്ടികൾ  ആയിരത്തി അ‍ഞ്ഞ‌ൂറിലധികമായപ്പോൾ  ഓല ‍ഷെഡ‌‌ുകളിലായിര‍ുന്ന‌ു അന്ന് സ്‌ക‌ൂൾ പ്രവർത്തിച്ചിര‌ുന്നത്.  പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെട‌ുക്ക‌ുകയ‌ും സർക്കാരിന്റേയ‌ും നാട്ട‌ുകാര‍‌ുടേയ‌ും സഹകരണത്തോടെ നമ്മ‌ുടെ ഗവൺമെന്റ് UP  സ്‌ക‌ൂൾ  ഇന്ന‌ു കാണ‌ുന്ന നിലയിലെത്തി.

നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെന്റ് UP സ്‌ക‌ൂളായ കൊടിഞ്ഞി ഗവൺമെന്റ് UP സ്‌ക‌ൂൾ ഇന്ന് ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളിൽ മികവിലേക്ക് ക‌ുതിച്ച് കൊണ്ടിരിക്ക‌ുന്ന‌ു.