ഗവ. എച്ച് എസ് കാപ്പിസെറ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2017ജൂൺ മാസത്തിലാണ് എം. എം. ജി.എച്ച്.എസ് കാപ്പിസെറ്റിൽ ആദ്യമായി എസ്.പി.സി.യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. അപേക്ഷിച്ച സ്കൂളുകളുടെ ലിസ്റ്റിൽ നിന്ന് പരിഗണിക്കപ്പെട്ട ഏക സ്കൂളായിരുന്നു ഇത്. ദീർഘനാളത്തെ സ്വപ്നസാക്ഷാത്കാരമായിരുന്ന യൂണിറ്റിന്റെ ചാർജ് ഏറ്റെടുത്തത് ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ അഭിലാഷ് പി വി യും,ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി ശാലിനി ടി സി യുമാണ്. തുടക്കം മുതൽ തന്നെ കേഡറ്റുകളെ തികഞ്ഞ പൗരബോധമുള്ളവരായും അച്ചടക്കവും ഊർജ്ജസ്വലതയുള്ളവരായും വളർത്തിയെടുക്കാൻ ഈ പദ്ധതി വഹിച്ചിട്ടുള്ള പങ്ക് എടുത്തുപറയേണ്ടതാണ്.

ചിട്ടപ്പെടുത്തിയ ടൈംടേബിളുകൾക്കനുസരിച്ച് പി .ടി., പരേഡ് എന്നിവ നിർദ്ദിഷ്ട സമയങ്ങളിൽ വിദ്യാർഥികൾക്ക് നൽകുന്നതിലൂടെ അവരുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസം മെച്ചപ്പെടുത്തുന്നതിനായിട്ടുണ്ട്. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരെയാണ് ഡ്രിൽ ഇൻസ്ട്രക്ടർമാരായി നിയോഗിച്ചിരിക്കുന്നത്. എസ്.പി .സി.ചാർജ്ജുള്ള അധ്യാപകരും ഈ പരിശീലനം നേടിയവരാണ്.

സ്കൂളിലെ എസ്. പി. സി.കേഡറ്റുകൾക്ക് വിവിധ അവസരങ്ങളിൽ,വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് ഇരുപത്തഞ്ചോളം ഇൻഡോർ ക്ളാസ്സുകൾ നൽകാനായിട്ടുണ്ട്.വിവിധ ദിനാചരണങ്ങളിൽ നടത്തുന്ന മത്സരങ്ങളും മറ്റും വിദ്യാർഥികൾക്ക് എല്ലാ മേഖലകളിലും അറിവ് പ്രദാനം ചെയ്യുന്നതാണ്. എല്ലാ ഓണം,ക്രിസ്മസ് വെക്കേഷനുകളിലും നടത്തിവരുന്ന ത്രിദിന ക്യാമ്പുകളിലെ ഇൻഡോർ ഔട്ട്ഡോർക്ളാസ്സുകളും വിദ്യാർഥികൾക്ക് വളരെ പ്രചോദനാത്മകവും ആസ്വാദ്യകരവുമായി മാറിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിലും സംസ്ഥാനതലത്തിൽ വിദ്യാർഥികൾക്ക് ഓൺലൈൻ വഴി വ്യത്യസ്തമേഖലയിൽ കഴിവ് തെളിയിച്ചവരെ ഉൾപ്പെടുത്തിക്കെണ്ടുള്ള ക്ളാസ്സുകൾ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. 2020-2021 അധ്യയനവർഷത്തിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളിൽ 18- ൽ 17പേരും എസ് .പി .സി .കേഡറ്റുകളാണെന്നതിൽ വളരെ അഭിമാനം കോള്ളുന്നു.

ഇപ്പോൾപരിശീലനം നൽകിവരുന്നത്44 വീതം കേഡറ്റുകളുള്ള രണ്ട് ബാച്ചുകൾക്കാണ്.എം എം ജി എച്ച് എസിലെ എസ് പി സി യൂണിറ്റ് തികച്ചും വിജയകരമായിത്തന്നെ മുൻപോട്ടുപോകുന്നു.