ജൈവവൈവിധ്യ പാർക്ക്
ജൈവവൈവിധ്യ പാർക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാൻ, പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായി വ്യത്യസ്തങ്ങളായ സസ്യങ്ങളും വിവിധതരത്തിലുള്ള ഫലവൃക്ഷങ്ങളും, മീൻകുളവും ,ശലഭോദ്യാനവും ,ഔഷധത്തോട്ടവും ഉൾപ്പെട്ട ഉദ്യാനം സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലും പേര്, ശാസ്ത്രനാമം, ഉപയോഗം എന്നിവ വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.




