Schoolwiki സംരംഭത്തിൽ നിന്ന്
റെഡ്ക്രോസ്
'ആരോഗ്യം,സേവനം,സൗഹൃദം' എന്ന മുദ്രാവാക്യത്തെ മുറുകെപിടിച്ചുകൊണ്ട് ജൂനിയർ റെഡ്ക്രോസ് രണ്ടു ബാച്ചുകളുമായി വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഉച്ചയ്ക്കുള്ള ഇടവേളയിൽ രണ്ടുകുട്ടികൾ വീതം എല്ലാ ദിവസവും ഫസ്റ്റ്എയ്ഡ് സംവിധാനത്തിൽ നേഴ്സിനെ സഹായിക്കുന്നു. മതിലകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണപ്രവർത്തനത്തിൽ റെസ്ക്രോസ് വിഭാഗത്തിലെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. കൂടാതെ പത്താംക്ലാസ്സിൽ സെറിബ്രൽപാൾസി എന്ന രോഗം ബാധിച്ച കുട്ടിയുടെ വീട്ടിൽ ചെന്ന് കുട്ടിയെയും രക്ഷിതാക്കളെയും സന്ദർശിക്കുകയും കുട്ടിയ്ക്ക് ഉപകാരപ്രദമായ രീതിയിൽ ഉപഹാരങ്ങൾ നൽക്കുകയും ചെയ്തു. തൃശൂർ ജില്ലയിൽ നടന്ന ജൂനിയർ റെഡ്ക്രോസ് ക്യാമ്പിലും കുട്ടികൾ പങ്കെടുത്തു. മറ്റുള്ളവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന നല്ല കുട്ടികളായി മാറാനുള്ള പ്രചോദനം കൊടുക്കാൻ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ വളരെയധികം സഹായിക്കുന്നു.