സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫീൽഡ്‌ ട്രിപ്പ്‌ /പഠനയാത്ര:

വിശദാംശങ്ങൾ

SPC കേഡറ്റ്സിന്റെ ശുഭയാത്ര Project ന്റെ ഭാഗമായി നടത്തിയ ചിമ്മിനി ‍ഡാം യാത്ര ഉല്ലാസപ്രദവും, ഡാമിനോട് ചേർന്ന് ഉൾക്കാ‍ട്ടിലേക്കുള്ള യാത്ര സാഹസികവും ആയിരുന്നു. SSG യുടെ നേതൃത്വത്തിൽ നടത്തിയ കുസാറ്റിലേക്കുള്ള യാത്ര വിജ്ഞാനപ്രദമായിരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിജ്‍ഞാൻ സാഗറിലേക്കും സയൻസ് സെന്ററിലേക്കും ന‍ടത്തിയ ട്രിപ്പുകൾ കുട്ടികളിൽ ശാസ്ത്രലോകത്തെ പുത്തൻ അറിവിലേക്കുളള വാതിൽ തുറക്കാൻ ഇടയായി.

ഗാന്ധിദർശൻ ക്ളബ്ബിന്റെ നേതൃത്വത്തിൽ ചേന്ദമംഗലം കൈത്തറി യൂണിറ്റിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. ഗാന്ധിദർശൻ ടീം കൊമ്പിടിയിൽ ക്ഷീര കർഷകനായ പി.സുബ്രഹ്മണ്യന്റെ ഫാം സന്ദർശിക്കുകയുണ്ടായി. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഊട്ടിയിലേക്കും, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ വയനാട്, കുടക് എന്നിവിടങ്ങളിലേക്കും നടത്തിയ വിനോദയാത്രകൾ കുട്ടികളിൽ പഠന പിരിമുറുക്കം കുറച്ച് മാനസികോല്ലാസത്തിന് ഇടയാക്കുന്നതായിരുന്നു.

അദ്ധ്യയനവർഷത്തിലെ യു.പി വിഭാഗം കുട്ടികളുടെ പഠനയാത്ര ഡിസം. 10 ന് തൃശൂർ വിജ്ഞാൻ സാഗറിലേക്കും, മണ്ണുത്തി അഗ്രികൾക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലേക്കും നടത്തുകയുണ്ടായി. സയന്റിസ്റ്റ് ശ്രീ. ശ്രീജിത്ത് മാസ്റ്ററുടെ നേത‍ത്വത്തിൽ നടത്തപ്പെടുന്ന സയൻസ് സെന്റർ കുട്ടികളുടെ ശാസ്ത്രാവബോധം വളർത്തുന്നതിനും ഗവേഷണാത്മകമായ ചിന്തകൾ ഉണർത്തുന്നതുമായിരുന്നു. പി.ടി.എ മെമ്പർമാരായ ശ്രീ. ധനേഷ്, ശ്രീ.ജീവാനന്ദൻ എന്നിവരുടെ സാന്നിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ആവേശം പകർന്നു. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങളും, നിരീക്ഷണങ്ങളും ഓരോ കുട്ടിയും നേരിട്ടനുഭവിച്ചറിയാൻ ഈ പഠനയാത്ര ഉപകരിച്ചു.

തു‍ർന്ന് മണ്ണുത്തി സർവ്വകലാശാലയിലെ വിവിധ സസ്യലതാദികൾ ബഡ്ഢിംഗ്, ഗ്രാഫ്റ്റിംങ്ങ്, ലെയറിംഗ് തുടങ്ങിയവ നേരിട്ടു കാണാനും മിൽമ സെന്ററിൽ പാലും പാലുല്പന്നങ്ങളും അതിൽ നിന്നു വരുന്ന waste ശരിയായി ഉപയോഗിക്കുന്ന രീതികളും കുട്ടികൾക്കു നേരിട്ടു കണ്ടു ആസ്വദിക്കാൻ കഴി‍ഞ്ഞുവെന്നത് ഈ പഠനയാത്രയുടെ മികവായിരുന്നു.