സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കച്ചവടസംഘങ്ങൾ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയിൽ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പിൽക്കാലത്ത് വളവന്നൂരെന്നു വിളിച്ചു പോന്നുവത്രെ.വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കൻമനം പ്രദേശവും ടിപ്പുസുൽത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂർ പ്രദേശവും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വളവന്നൂർ.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂടങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും.ബഹു:മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.