ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(G U P S Kadackadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ കടക്കാട് എന്ന സ്ഥലത്തുള്ള

ഒരു സർക്കാർ വിദ്യാലയമാണ് ജി എസ് വി എൽ പി എസ് കടക്കാട് .

ഗവ. എസ്.വി. എൽ .പി. എസ്. കടയ്കാട്
വിലാസം
കടയ്കാട്

ഗവ. എസ്.വി എൽ .പി. എസ്. കടയ്കാട്,പന്തളം
,
689501
സ്ഥാപിതം01 - ജൂൺ - 1912
വിവരങ്ങൾ
ഫോൺ04734-291392
ഇമെയിൽgsvlpskadakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38301 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാകുമാരി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ചരിത്രം.. പന്തളം നഗരസഭയിൽ കുരമ്പാല വില്ലേജിൽ പന്ത്രണ്ടാംവാർഡിൽഈസ്കൂൂൾസ്ഥിതി ചെയ്യുന്നു. 1927ൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. ഈ സ്കൂൾ സ്ഥാപിച്ചത് മേലേടത്തു തെക്കേതിൽ ശ്രീ .നീലകണ്ഠപ്പിള്ള അവർകളായിരുന്നു. ഇവിടുെത്ത ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്തുനിന്ന് 10സെന്റ് വേർ തിരിച്ച് 2ക്ലാസ്സ് മുറികളോടുകൂടി 1927ൽ തുടങ്ങിയ ഈസ്കൂൾ 1930ആയപ്പോഴേക്കും 4 ക്ളാസ് മുറികളും 4അദ്ധ്യാപകരും ഉള്ള ഒരു സ്കൂളായി മാറി. 1944ൽ ഈ സ്കൂൾ സർക്കാരിലേക്ക് വിട്ടുകോടുത്തു. 1975 ആയപ്പോൾ ഗവൺമെന്റ് പരിശോധനയിൽ സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിടം ലേലത്തിന് കോടുക്കുകയും ചെയ്തു. പിന്നീട് 25 വർഷത്തോളം നാലാം നമ്പർ കരയോഗ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിച്ചു. 1998 ആയപ്പോൾ പന്തളം ബ്ളോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ. ഹക്കീംഷായുടെ നേതൃത്വത്തിൽ പുതിയ കെട്ടിടം പണിയുകയും 1999 ജൂൺ ഒന്നാം തീയതി പുതിയ കെട്ടിടത്തിൽ സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ സ്കൂൾ കടയ്ക്കാടിന്റെഉൾഭാഗത്തു സ്ഥിതിചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാനാജാതി മതസ്തരായ കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

നാലു മുറികളോടു കൂടിയ ഒരു കെട്ടിടവും ഒരു അഡീഷണൽ ക്ലാസ്മുറിയും ഉണ്ട്. അത് സ്മാർട്ട് ക്ലാസായി സജ്ജീകരിച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുണ്ട്. അടുക്കള , കിണർ എന്നിവയുമുണ്ട്. കുഴൽകിണറിൽ നിന്നുള്ള വെള്ളവും ഉപയോഗപ്പെടുത്തുന്നു. ശ്രീ. ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചിട്ടുണ്ട്. പന്തളം നഗരസഭയുടെ 2018-19 ലെ നിർവഹണ പദ്ധതിയുടെ ഭാഗമായി ഒരു ലാപ്ടോപ്പും പ്രോജക്ടറും ലഭ്യമായിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും 2020ൽ ഒരു ലാപ്ടോപ്പും പ്രോജക്ടറും കൂടി ലഭിച്ചു. ക്ലാസ്മുറികളെല്ലാം ടൈലിട്ടതാണ്. ചുറ്റുമതിലുണ്ട്. വിദ്യാലയത്തിനു ചുറ്റും കളിസ്ഥലമോ കൃഷിസ്ഥലമോ ഇല്ല എങ്കിൽ തന്നെയും ഉള്ള സ്ഥലത്ത് ചെടികളും പച്ചക്കറികളും നട്ട്ചെറിയ തോതിൽ ജൈവവൈവിധ്യ ഉദ്യാനം ക്രമീകരിച്ചിരിക്കുന്നു.

മുൻസാരഥികൾ

1. വി. എൻ. സുകുമാരൻ 2. കെ തങ്കപ്പൻ 3. എം. ജമീലബീവി 4. കെ. ഫാത്തിമാബീവി 5. എം. ഇ. മാത്യു 6. എൻ. എസ്. സുബൈർ റാവുത്തർ 7. സി. വസന്ത 8. പൊടിയൻ .ടി 9. ബി. കൃഷ്ണവേണിയമ്മ 10. ഒ. എസ്. പ്രസന്നകുമാരി 11. ആർ. മോഹനൻ 12. വിജയലക്ഷ്മി. ബി 3. കമലാക്ഷിക്കുഞ്ഞമ്മ .പി 14. നജീന .വി. എച്ച്

പ്രശസ്തരായപൂർവവിദ്യാർഥികൾ

ഡോ.സാധന

എം.ശശിധരക്കുറുപ്പ്

വാസുദേവൻപിള്ള പി.കൃഷ്ണപിള്ള

മികവുകൾ

കമ്പ്യൂട്ടർ പഠനം ,പരിഹാരബോധനം, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല നിലയിൽ നടന്നു വരുന്നു. എല്ലാദിവസവും അസംബ്ലി,ആഴ്ചയിൽ ക്വിസ് മത്സരം, ക്ലാസ് ടെസ്റ്റ് എന്നിവ നടത്തുന്നു. വായനയുടെ ലോകത്തേക്ക് അമ്മമാരെ കൂടി പങ്കാളികളാക്കി അതുവഴി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അമ്മവായന നടക്കുന്നു. ശാസ്ത്ര ഗണിതശാസ്ത്രപ്രവർത്തിപരിചയ മേളകൾ, കലോത്സവങ്ങൾ, ശിശുദിനമത്സരങ്ങൾ, ക്വിസ്സ്മത്സരങ്ങൾ എന്നിവയിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.

ദിനാചരണങ്ങൾ

പ്രവേശനോത്സവം, പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കർഷകദിനം, ഓണം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശൂദിനം, ക്രിസ്തുമസ്, റിപ്പബ്ളിക് ദിനം, സ്കൂൾ വാർഷികം, ജനസംഖ്യാ ദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമാ ദിനം ,ക്വിറ്റ് ഇൻഡ്യാ ദിനം

അധ്യാപകർ

ഗിരിജകുമാരി.ആർ(പി.ഡി.ടീച്ചർ) ആലീസ് ജോസ്.കെ(പി.ഡി.ടീച്ചർ) കൃഷ്ണേന്ദു.യു.എസ്(എൽ.പി.എസ്.ടി)

പാഠ്യേതര പ്രവർത്തനങ്ങൾ

പൂന്തോട്ടം ,കൃഷി, കമ്പ്യൂട്ടർ പഠനം പഠനയാത്ര അമ്മ വായന

ക്ലബുകൾ

-വിദ്യാരംഗം കലാസാഹിത്യവേദി

ഗണിതക്ലബ്

സയൻസ്ക്ലബ് കാർഷികക്ലബ് പരിസ്ഥിതിക്ലബ്

സുരക്ഷക്ലബ് 

ഇംഗ്ലീഷ് ക്ലബ്

ടാലന്റ് ലാബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

Map