വൈദ്യ‍ുതവാഹനങ്ങള‍ുടെയ‍ും വൈദ്യ‍ുത പാചകത്തിന്റെയ‍ും പ്രാധാന്യം.

വിസ്‍മയവിനോദ്

Class: 6

പല ആവശ്യങ്ങൾക്കായി നിത്യേന യാത്ര ചെയ്യ‍ുന്നവരാണ് നമ്മൾ. വ്യത്യസ്ത തരത്തില‍ുളള ഉൽപ്പന്നങ്ങൾ വിവിധ ദേശങ്ങളിലേക്ക് കൊണ്ട‍ുപോകേണ്ടി വരികയ‍ും ചെയ്യേണ്ടി വരാറ‍ുണ്ട്. ഇതിനെല്ലാം പെട്രോൾ , ഡീസൽ വാഹനങ്ങളെയാണ് ഇതിനായി നാം ആശ്രയിച്ച‍ു വര‍ുന്നത്.

ഈ ഇന്ധനങ്ങള‍ുടെ വില നാൾക്കു നാൾ ക‍ൂടി വരികയാണ്. അവയ‍ുടെ ലഭ്യതയും ക‍ുറഞ്ഞ‍ു വരികയാണ്. ബ്രിട്ടീഷ് പെട്രോളിയം കമ്പനി ​എല്ലാ വർഷവും ആഗോള ഊർജ്ജം സംബന്ധിച്ച കണക്കുകൾ പുറത്തു വിടാറുണ്ട്. ​​ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് ഈ രീതിയിൽ ഉപയോഗം തുടർന്നാൽ അടുത്ത 50 വർഷത്തിനുള്ളിൽ പെട്രോളിയം ഉൽപന്നങ്ങൾ അപ്രത്യക്ഷമാകും എന്നാണ്. പെട്രോൾ , ഡീസൽ , കൽക്കരി എന്നീ ഇന്ധനങ്ങള‍ുടെ വ്യാപക ഉപയോഗം ഉണ്ടാക്ക‍ുന്ന മലിനീകരണം വളരെ വല‍ുതാണ്. ആഗോളതാപനത്തിനും കാരണമാക‍ുന്ന‍ു. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇ-വാഹനങ്ങളുടെ പ്രാധാന്യം ഒഴിച്ചുകൂടാനാകാത്തതാണ്. വില കൂടിയ ഇന്ധനങ്ങളുടെ ആവശ്യമില്ല എന്നതും വളരെ കുറഞ്ഞ വിലക്ക് വൈദ്യുതി ലഭ്യമാണ് എന്നതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ആവശ്യകത കൂടിവരാൻ കാരണമാകുന്നു. ഇന്ധനവിലയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന്​ രക്ഷപ്പെടാൻ വൈദ്യുത വാഹനങ്ങളെന്ന അവസാന ആശ്രയത്തിലേക്ക്​ പോയാലൊ എന്ന്​ ധാരാളംപേർ ചിന്തിക്കുന്ന കാലമാണിത്. നിലവിലെ സാഹചര്യത്തിൽ ഒരു വൈദ്യുത വാഹനം (അത്​ കാറോ ബൈക്കോ ആയിക്കോ​ട്ടെ) ലാഭകരമാണ്. വൈദ്യുത വാഹനങ്ങൾക്ക് പ്രവർത്തനച്ചെലവ് കുറവാണ്. നിലവിൽ പ്രചാരത്തിലുള്ള വാഹനങ്ങളുടെതിനേക്കാൾ നാലിലൊന്നോ അഞ്ചിലൊന്നോ ഇന്ധനച്ചെലവിൽ വൈദ്യുത വാഹനങ്ങൾ ഓടിക്കാനാകും. എൻജിൻ ഓയിൽ അടിക്കടി മാറ്റുന്നതുൾപ്പെടെയുള്ള ചെലവും ണ്ടാകില്ല. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക്‌ കിലോമീറ്ററിന്‌ ഒരു രുപ ചിലവ്‌ കണക്കാക്കുമ്പോൾ പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന കാറിന്‌ ഇത്‌ അഞ്ച്‌-ആറ്‌ രുപയാണ്‌. വൈദ്യുത വാഹനത്തിനേക്കാൾ അഞ്ചിരട്ടി ചിലവ്‌ പരമ്പരാഗത വാഹനങ്ങളിൽ കുടുതലാണെന്ന്‌ അർഥം.

ഇലട്രിക് ട്രയിനുകളും ട്രാമുകളുമമൊക്കെ വൈദ്യുതവാഹനങ്ങൾക്കുദാഹരണമാണ്. 1925 മുതൽ ഇന്ത്യയിൽ റെയിൽ ഗതാഗതം വൈദ്യുതിയിലേക്ക് മാറാൻ തുടങ്ങി. ഇതാകട്ടേ വൈദ്യുതി ശേഖരിച്ചു വെച്ച് ഉപയോഗിക്കുന്നതിനു പകരം തുടർച്ചയായ വൈദ്യുത ലഭ്യത കണക്കിലെടുത്ത് വൈദ്യുത കമ്പികളെ ആശ്രയിച്ചാണ് ഓടിക്കൊണ്ടിരുന്നത്.

2000ത്തിനു ശേഷം നമ്മുടെ നിരത്തുകളിൽ അങ്ങിങ്ങായ് ഇലക്ട്രിക് സ്കൂട്ടറുകളും മഹേന്ദ്ര-രേവ പോലെയുള്ള ചെറിയ ഇലക്ട്രിക് കാറുകളും കണ്ടു തുടങ്ങി. എന്നാലിവയ്ക്ക് ഒറ്റ ചാർജിൽ 50 മുതൽ 100 കിലോമീറ്റർ വരെ മാത്രമേ സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളു.

ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ബസ്സുകൾ, കാറുകൾ തുടങ്ങി വിവിധതരം വാഹനങ്ങളും ഇപ്പോൾ വൈദ്യുതിയെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്.

തീവണ്ടികളിൽ നിന്നും വ്യത്യസ്തമായി വാഹനത്തിൽ ഉറപ്പിച്ചിരിക്കുന്ന ബാറ്ററിയിൽ ശേഖരിച്ചു വച്ചിട്ടുള്ള വൈദ്യുതിയാണ് ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ബാറ്ററിയിലെ വൈദ്യുതി തീരുന്ന മുറക്ക് ചാർജ്ജ് ചെയ്യുകയും വേണം. ഇരുചക്രവാഹനങ്ങളാണ് ഇന്ന് കൂടുതലായി പ്രചാരത്തിൽ ഉള്ളത്. കാറുകളും പ്രചാരത്തിലായി വരുന്നു. ഒരു തവണ ചാർജ്ജ് ചെയ്യുമ്പോൾ കൂടുതൽ ദൂരം ഓടുന്ന വാഹനങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നു. മികച്ച ബാറ്ററികളേക്കാളേറെ വൈദ്യുതമോട്ടോർ രംഗത്തുണ്ടായ വിപ്ലവമാണ് വൈദ്യുതവാഹനങ്ങൾ പ്രചാരത്തിലാവാൻ കാരണം. വിറകടുപ്പ്‌, ഗ്യാസ്‌, മണ്ണെണ്ണ തുടങ്ങിയവ ഉപയോഗിക്കുന്ന അടുപ്പ്‌ ഇതെല്ലാം കൂട്ടുകാർ കണ്ടിട്ടുണ്ടാവും. പാത്രത്തിനു പുറത്തുനിന്ന്‌ ഈർജം താപത്തിന്റെ രൂപത്തിൽ നൽകിയാണ്‌ ഇത്തരം അടുപ്പുകളിൽ ഭക്ഷണം പാചകംചെയ്യാറുള്ളത്‌. ഇവ മലിീകരണവ‍ും ഊർജം നഷ്ടം ഉണ്ടാക്ക‍ുന്നവയ‍ുമാണ്. വൈദ്യുതി ഉപയോഗിച്ച്‌ എളുപ്പത്തിൽ പാചകം ചെയ്യാനുള്ള ഒതുക്കമുള്ള അടുപ്പാണ് ഇ൯ഡക്ഷൻ അടുപ്പുകൾ. എന്നാൽ പാത്രത്തിനകത്തു തന്നെ ഭക്ഷണം പാകം ചെയ്യാനാവശ്യമായ താപം ഉൽപ്പാദിപ്പിക്കുകയാണ്‌ വൈദ്യ‍ുതി ഉപയോഗിക്ക‍ുന്ന ഇൻഡക്ഷൻ അടുപ്പുകൾ ചെയ്യുന്നത്‌. ഇതുവഴി ഒരുപാട്‌ ഈർജനഷ്ടം കുറയ്ക്കാനും പാചകം കൂടുതൽ വേഗത്തിലും കാര്യക്ഷമവും ആക്കാനും കഴിയും. വൈദ്യുതിയാണ്‌ ഇൻഡക്ഷൻ അടുപ്പുകളുടെ ഈർജസ്രോതസ്സ്‌. ഇത്‌ കൂടുതൽ ഹരിതമായ സോളാർ, കാറ്റ്‌ തുടങ്ങിയ ഉഈർജസ്രോതസ്സുകളിൽനിന്ന്‌ ഉത്പാദിപ്പിക്കപ്പെട്ടാലേ ഇൻഡക്ഷൻ അടുപ്പിന്റെ ഉപയോഗം പരിസ്ഥിതി സൗഹൃദമാകുകയുള്ളൂ. ഇൻഡക്ഷൻ അടുപ്പിൽ താപത്തിന്റെ വിതരണം എല്ലായിടത്തും ഒരുപോലെയാണ്‌. ഇത്‌ എല്ലാഭാഗങ്ങളും ഒരേ അളവിൽ വേവാൻ സഹായിക്കും. സ്വിച്ച്‌ ഓൺ ചെയ്ത ഉടനെ തന്നെ വലിയ അളവിൽ ചൂട്‌ രൂപപ്പെടുന്നതിനാൽ പാചകത്തിന്‌ കുറച്ചുസമയം മതി. അതേപോലെ പാചകത്തിനുശേഷം അടുപ്പ്‌ ഓഫ്‌ ചെയ്താൽ വളരെ വേഗം പൂർവസ്ഥിതിയിലേക്ക്‌ മടങ്ങുന്നു. പാചകവാതക വില വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗിച്ചുള്ള പാചകം താരതമ്യേന ലാഭകരമാകുന്നു. ഇൻഡക്ഷൻ കുക്കറും ഒാവന‍ും ഉപയോഗിച്ചുള്ള പാചകമായിരിക്കും എൽപിജിയെക്കാൾ ലാഭകരമെന്നു പഠന റിപ്പോർട്ട്‌.ഇപ്പോഴത്തെ വൈദ്യുതിനിരക്ക്‌ നോക്കിയാൽ മാസം 300 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ പാചകം വൈദ്യുതിയിലേക്കു മാറ്റുന്നതാണു ലാഭകരം. ‍കെഎസ്‌ഇബി ഓഫിസേഴ്‌സ്‌ അസോസിയേഷനിലെ എൻജിനീയർമാർനടത്തിയ പഠനത്തിലാണു വൈദ്യുതി ഉപയോഗിച്ചുള്ള പാചകമാണു ലാഭകരവും പരിസ്ഥിതിക്കു ഗുണകരവും എന്നു കണ്ടെത്തിയത്‌. പാചക വാതക വില സിലിണ്ടറിന്‌ 818 രൂപ ആയിരുന്നപ്പോഴാണു പഠനം തുടങ്ങിയതെങ്കിലും ഇപ്പോൾ വില 869 രൂപയാണ്‌.മാസം 300 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്നവർക്ക്‌ (ദ്വൈമാസ ബില്ലിൽ 600 യൂണിറ്റ്‌) . സംസ്ഥാനത്തെ ഗാർഹിക വൈദ്യുതിയുടെ ശരാശരി നിരക്ക്‌ 4.41 രൂപയാണ്. മാസം ഒരു സിലിണ്ടർ ഗ്യാസ് ഉപയോഗിക്കുന്നവർക്കു പാചകത്തിനു ദിവസം 4 യൂണിറ്റ് വൈദ്യുതി മതി. വൈദ‍ുത വാഹനങ്ങള‍ും വൈദ‍്യ‍ുത പാചക ഉപകരണങ്ങള‍ും ഉൗർജം ലാഭിക്ക‍ുന്നതിന‍ും വായ‍ു മലിനീകരണം തടയ‍ുന്നതിന‍ും ഉൗർജപ്രതിസന്ധി പരിഹരിക്ക‍ുന്നതിന‍ും സഹായിക്കുന്നവയാണ്. അതിനാൽ അവയെ ക‍ൂട‍ുതൽ പ്രോത്സാഹിപ്പിക്ക‍ുക.