ഉള്ളടക്കത്തിലേക്ക് പോവുക

എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/

Schoolwiki സംരംഭത്തിൽ നിന്ന്

                  വടക്കൻ തിരുവിതാംകൂർ എന്ന പേരിൽ അറിയപ്പെടുന്ന മലബാർ പ്രദേശങ്ങൾ ഉൾപ്പെട്ട ഇന്നത്തെ മലപ്പുറം ജില്ലയിലെ താലൂക്ക് പ്രദേശങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുവാൻ സൗകര്യം തുലോം കുറവായിരുന്നു എന്നുമാത്രമല്ല മലപ്പുറം ജില്ല പൊതുവേ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ  പിന്നോക്കം ആയിരുന്ന കാലഘട്ടമായിരുന്നു.  നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് തെക്കേ  മലബാർ എന്ന് പേരിലറിയപ്പെട്ടിരുന്ന വിശാലമായ സ്ഥലത്തെ ഉപ ഭാഗമായ    നിലമ്പൂരി ലേക്കും പ്രദേശങ്ങളിലേക്കും  മധ്യതിരുവിതാംകൂർ ഭാഗത്ത് നിന്നും ധാരാളം കുടുംബങ്ങൾ കുടിയേറിപ്പാർത്തു  തുടങ്ങിയിരുന്നു.   കർമ്മോത്സവം കരായ അന്നത്തെ എൻഎസ്എസ്  പ്രവർത്തകരുടെയും ഭരണസംവിധാനത്തെയും പരിശ്രമഫലമായി ചക്കാല കുത്ത് ഭാഗത്ത് നമുക്ക് ഒരു ഹൈസ്കൂൾന്നുള്ള അനുവാദം ലഭിച്ചു        1982 ജൂൺ പത്താം തീയതി ശ്രീരാമചന്ദ്രൻ അയ്യർ ഭദ്രദീപം കൊളുത്തി പ്രവർത്തനമാരംഭിച്ച മന്നം സ്മാരക എൻഎസ്എസ് ഹൈസ്കൂൾ ഇന്ന് അതിൻറെ വളർച്ചയുടെ ഘട്ടം പൂർത്തീകരിക്കുന്നു. തുടക്കം മുതൽ  മാനേജർമാരായ ഇരുന്ന് സർവ്വശ്രീ എകെ മാധവക്കുറുപ്പ്, കെ പി രാഘവൻ നായർ, പി രാമചന്ദ്രൻ നായർ, എ ബി മണി, ആർ സുരേഷ് കുമാർ, പി രവീന്ദ്രൻ, അനിൽകുമാർ എന്നിവരുടെ സേവനങ്ങൾ തരത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു.    1985         പുറത്തിറങ്ങിയ ആദ്യ എസ്എസ്എൽസി ബാച്ച് 100% വിജയം  കൈവരിച്ചു       തുടർന്നുള്ള മേഖലകളിലും ഉന്നത വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് . വിവിധ മേഖലകളിൽ ഉന്നതപദവി അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ ഞങ്ങളുടെ സമ്പത്താണ്. കൂടാതെ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 14 പേർ പൂർവ വിദ്യാർഥികൾ ആണെന്ന് കാര്യവും  പ്രത്യേകതയാണ്   . പാഠ്യ പാഠ്യേതര രംഗങ്ങളിൽ ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ സുസജ്ജമായ ലാബ് ,ലൈബ്രറി  , എന്നിവയും വിവരസാങ്കേതികരംഗത്തെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുവാൻ ഉതകുന്ന ഓഡിയോ വിഷൻ ലാബ്, സയൻസ് ലാബുകൾ സ്മാർട്ട് ക്ലാസ് റൂം, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ഹരിത ക്ലബ്ബ്, സൈക്കിൾ ക്ലബ്ബ്, ഊർജ്ജ ക്ലബ് , ഹരിത കൃഷി,  പച്ചക്കറിത്തോട്ടം, വായന മൂല, പത്താംതരം  വിദ്യാർഥികൾക്കു വേണ്ടി നടപ്പിലാക്കുന്ന അക്ഷയ വിജയം പദ്ധതി,  സുരക്ഷാ ക്ലബ്ബ്, ഫിലിം ക്ലബ്, ഊർജ്ജ ക്ലബ്, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കുട്ടികളുടെ ശേഷികളെ യും സാമൂഹ്യപ്രതിബദ്ധതയും പരിപോഷിപ്പിക്കാൻ ഉള്ള നിരവധി പദ്ധതികളും നടത്തിവരുന്നു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അക്കാദമിക നിലവാരം ഉയർത്തുന്നതിനും സ്കൂൾ മാനേജ്മെൻറ് സദാ ജാഗരൂകരാണ്. സ്കൂളിൻറെ അച്ചടക്കത്തിലും അക്കാദമിക പ്രവർത്തനം മികവിലും സജീവമായി ഇടപെടുന്ന ശ്രീ  ശ്രീ വേണു വിൻറെ നേതൃത്വത്തിലുള്ള സ്കൂൾ പിടിഎയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയവും മാതൃകാപരമാണ്. കലാ കായിക മേഖലകളിൽ മുന്നേറുവാൻ നമുക്ക്  വളരെയധികം സാധിച്ചിട്ടുണ്ട്.