ഹിന്ദി ഭാഷ കുട്ടികൾ സ്വായത്തമാക്കുന്നതിനു വേണ്ടി സ്കൂളിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ചു. 5,6,7 ക്ലാസ്സിലെ കുട്ടികൾ അംഗങ്ങളായ ക്ലബ്ബ് ആണ്. കുട്ടികൾക്ക് ഹിന്ദി ഭാഷ കൂടുതൽ പരിചയിക്കുന്നതിനു വേണ്ടി നിരവധി പരിപാടികൾ നടത്തിവരുന്നു. എല്ലാ ദിനാചരണങ്ങളും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. എല്ലാ ദിവസവും ഹിന്ദി വർത്തമാനപത്രം കുട്ടികൾക്ക് whatsapp ഗ്രൂപ്പ് വഴി അയച്ചു കൊടുക്കുന്നു.