കലോത്സവത്തിൽ മികച്ച ഇനങ്ങളെ കോർത്തിണക്കിക്കൊണ്ട് 2018ഡിസംബർ 23ന് നടന്ന കളിയരങ്ങ് പ്രശസ്ത നാടകനടൻ ശ്രീ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ആരംഭം മുതൽ തന്നെ ഏത് കുട്ടി ഏത് മേഖലയിലാണ് താൽപര്യം എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശീലനം നൽകി വരുന്നു.

സ്കൂൾ കലോത്സവം

മൊഞ്ചോടെ പെരുന്നാൾ മഹന്തി

വട്ടേനാട്: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസിൽ മൊഞ്ചത്തിമാരുടെ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർഥികളെയാണ് മത്സരത്തിനായി ക്ഷണിച്ചത്. ഉച്ചക്ക്നടന്ന ഈ കലാപരിപാടിയുടെ ഫലപ്രഖ്യാപനം വിധികർത്താക്കളായ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ അറിയിച്ചു.

മ‌‌ൈലാഞ്ചി മത്സരം