ജി യു പി എസ് ബാവലി/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക് പരിപാടിയുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായാതുതല പ്രവേശനോൽസവം നവംബർ ഒന്നിന് ജി യു പി സ്കൂൾ ബാവലിയിൽ നടന്നു. ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സി.ടി വത്സലകുമാരി നിർവഹിച്ചു. കുഞ്ഞു വിദ്യാർഥികൾ എല്ലാം തന്നെ മുഖാവരണം ധരിച്ചു സ്കൂൾ മുറ്റത്ത് എത്തിച്ചേർന്നത് വളരെ വ്യത്യസ്തമായ കാഴ്ചയായിരുന്നു.