എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ഗണിത ക്ലബ്ബ്
മാർത്തോമ്മാ ഗേൾസ് സ്കൂളിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണ പൂക്കളം നിർമ്മിക്കാനുള്ള ജ്യോമട്രിക് പാറ്റേൺ മത്സരം നടത്തി. നന്നായി പാറ്റേൺ നിർമ്മിച്ച കുട്ടികളെ അഭിനന്ദിച്ചു. ശാസത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗണിതാശയ അവതരണത്തിൽ പത്താം ക്ലാസിലെ ശില ബൈജു 'ചുറ്റളവും പരപ്പളവും' എന്ന വിഷയത്തിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ -യു പി തലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തി. വിജയികളെ അനുമോദിച്ചു. ക്ലബിലൂടെ കുട്ടികളുടെ ഗണിതാഭിരുചി വർദ്ധിക്കു ന്നതിനുളള പ്രവർത്തനങ്ങൾ നൽകുന്നു. ഡിസംബർ 22 രാമാനുജന്റെ ജന്മദിനം ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. എട്ടാം ക്ലാസ്സിലെ ഇവാന രാമാനുജൻ ഗണിത ശാസ്ത്രത്തിന് നൽകിയ സംഭാവനകളെ കുറിച്ച് സ്കൂളിൽ ഒരു പ്രസംഗം നടത്തി. രാമാനുജനെക്കുറിച്ച് ഒരു മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. 2021-22 അധ്യയന വർഷത്തെ ക്ലബ് കൺവീനറായ ഷൈനിമോൾ ടീച്ചർ പ്രവർത്തിച്ച് വരുന്നു.