ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്


ട്രാഫിക് ക്ലബ്

ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ട്രാഫിക് ക്ലബിന്റെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. ആറ്റിങ്ങൽ സബ് ഡിവിഷന്റെ കീഴിൽ ട്രാഫിക് ക്ലബ് ആരംഭിക്കുന്ന മൂന്നു സ്കൂളുകളിൽ ഒന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.ആർ.എൽ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. ശ്രീ.സുനിൽ എ.ഒ. ക്ലബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ട്രാഫിക് സബ് ഇൻസ്പെക്ടർ ജയേന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ആർ.എസ്.അനിൽ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, ക്ലബ് കോ-ഓർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

ട്രാഫിക് ക്ലബ്

ഐ ടി ക്ലബ്

ആറ്റിങ്ങൽ ഉപജില്ലാ തല IT ക്വിസ് മൽസരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ജെ.എൻ.മുഹമ്മദ് സാബിത്

ജെ.എൻ.മുഹമ്മദ് സാബിത്

ഐ.റ്റി.മേളയിൽ ഹൈസ്കൂൾ പ്രോജക്ടിന് ഒന്നാം സ്ഥാനം

അഭിനന്ദനങ്ങൾ...

ആറ്റിങ്ങൽ ഉപജില്ലാതല ഐ.റ്റി.മേളയിൽ ഹൈസ്കൂൾ പ്രോജക്ടിന് ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. അഞ്ജലികൃഷ്ണ, പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് വിവരശേഖരണം നടത്തുന്നു.

നല്ലപാഠം ക്ലബ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്ക് നൻമയുടെ നല്ല പാഠം പകർന്ന് നൽകിയ ശ്രീമതി സിന്ധുവിന് നല്ലപാഠം ക്ലബ്ബിന്റെ ആദരം.

സ്കൂളിലേക്ക് വരുന്ന വഴി കളഞ്ഞുകിട്ടിയ പണവും മറ്റ് വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് സ്കൂളിലെത്തിക്കുകയും സ്കൂളിൽ നിന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കൈമാറിയ പേഴ്സ് യഥാർഥ ഉടമയ്ക്ക് ലഭിക്കാനിടയാക്കുകയും ചെയ്ത സത്യസന്ധതയുടേയും നൻമയുടേയും മാതൃകാ പ്രവർത്തനത്തിനാണ് സ്കൂൾ ശ്രീമതി സിന്ധുവിനെ ആദരിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി സിന്ധു കുട്ടികൾക്ക് ഇഷ്ടപ്പെട്ട 'സിന്ധു ആൻറി'യാണ്. കുട്ടികൾക്ക് മാതൃക കാട്ടിയ ശ്രീമതി സിന്ധുവിനെ ഹെഡ്മിസ്ട്രസ് എം.ആർ.മായ പൊന്നാടയണിയിച്ചാദരിച്ചു.

ശ്രീമതി സിന്ധു

ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്

നമ്മുടെ തെരഞ്ഞെടുപ്പു സംവിധാനത്തെക്കുറിച്ചും ജനാധിപത്യ പ്രക്രിയയിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചും കുട്ടികളിലും പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പ്രവത്തിച്ചുവരുന്നു. 8,9, 10 ക്ലാസ്സുകളിലെ കുട്ടികളാണ് ഈ ക്ലബ്ബിലെ അംഗങ്ങൾ. സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്, മോക് പാർലമെന്റ് സംഘടിപ്പിക്കൽ, സംമ്മതിദായകദിനാഘോഷം സംഘടിപ്പിക്കൽ മുതലായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൻ നടന്നുവരുന്നു.

ഇംഗ്ലീഷ് ക്ലബ്

ഈ അദ്ധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസം ആരംഭിച്ചു. 40 കുട്ടികൾ ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിംഗ് നടത്തുന്നു. റെസിറ്റേഷൻ, സ്‌പീച് ,റോൾപ്ലേ, സ്കിറ്റ്, സംഭാഷണം ഇവയ്ക്ക് പരിശീലനം നൽകുന്നു.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു‌തു.സ്റ്റോറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം, , ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, , ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു.നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല നടത്തിയ റോൾപ്ലേ, മത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾക്ക്മൂന്നാം സ്ഥാനം സ്ഥാനവും 'എ ഗ്രേഡും'കരസ്ഥമാക്കി. ലക്ഷ്മി ടീച്ചർ ആണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ സ്നേഹ മുരളി എന്ന കുട്ടിക്ക് സ്റ്റേറ്റ് തലം വരെ മത്സരിക്കാനും എ ഗ്രേഡ് കരസ്ഥമാക്കാനും കഴിഞ്ഞു .കൂടാതെ ഇംഗ്ലീഷ് നാടകവും കുട്ടികൾ കലോത്സവത്തിൽ അവതരിപ്പിച്ചു സമ്മാനം കരസ്ഥമാക്കി

ഹലോ ഇംഗ്ലീഷ്

Hello English Hello World "പ്രൈമറി കുട്ടികൾക്ക് English പഠിക്കാൻ ഒരു പുത്തൻ ലോകം തന്നെ ഒരുങ്ങിയിരിക്കുന്നു.പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ...വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അനുഭവ തലങ്ങൾ കുട്ടികൾക്ക് സമ്മാനിക്കുന്ന പ്രവർത്തനങ്ങൾ.

കുട്ടികളുടെ പ്രതികരണങ്ങൾ

https://www.facebook.com/100008622974445/videos/pcb.2572067219757352/2572052443092163

https://www.facebook.com/100008622974445/videos/pcb.2572067219757352/2572053866425354

ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ ലീഡറായി അഞ്ജലി കൃഷ്ണയെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ളി കൂടുകയുണ്ടായി.അസംബ്ളിയ്ക്ക് നേതൃത്വം നല്കിയത് ഹിന്ദി ക്ലബ്ബിലെഅംഗങ്ങളായിരുന്നു.ഇന്നത്തെ പ്രധാന വാർത്തകൾ, മഹത് വചനങ്ങൾ, ഹിന്ദിദിന സന്ദേശം , പ്രതിജ്‍ഞ , പുസ്തക പരിചയം എന്നിവ കുട്ടികൾ ഹിന്ദിയിലായിരുന്നു അവതരിപ്പിച്ചത്.തുടർന്ന് പോസ്റ്റർ രചന , കഥാരചന , കവിതാരചന , വായനാമത്സരം എന്നിവയും ഉണ്ടായിരുന്നു. കുട്ടികൾ വളരെ താത്പര്യത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്.പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു.ഹിന്ദിയിലെ ഡോക്കുമെന്ററികൾ കവിതകൾ ഷോർട്ട് ഫിലിമുകൾ തുടങ്ങിയവ ക്ലബ്ബ് അംഗങ്ങങൾക്ക് കാണുന്നതിന് അവസരം നൽകുന്നു. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് പ്രശ്നോത്തരികളും രചനാ മത്സരങ്ങളും നടത്തി വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി .ഞങ്ങളുടെ സ്കൂളിലെ മൂന്നു ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത്.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.

സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആറ്റിങ്ങൽ മുഖ്യ ശാഖയുടെ സോഷ്യൽ സർക്കിൾ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ 'ജലസംരക്ഷണത്തിലൂടെ പ്രകൃതിസംരക്ഷണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫലപ്രദമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ വരുംതലമുറക്കായി പ്രകൃതിയെ കാത്തു വയ്ക്കാനുള്ള വിദ്യകൾ സെമിനാർ ചർച്ച ചെയ്തു. കേരള സർക്കാർ ജലവിഭവ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആന്റ് കപ്പാസിറ്റി ഡെവലപ്പ്മെന്റ് യൂണിറ്റ് (സി.സി.ഡി.യു.) ഫാക്കൽറ്റി ശ്രീ.ബി.കെ.മുകേഷ് സെമിനാറിന് നേതൃത്വം നൽകി. സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ജനറൽ മാനേജർ ശ്രീ.സാംകുട്ടി മാത്യൂസ് സെമിനാർ ഉ‌ദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ഡി. ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.ബി.റ്റി. ആറ്റിങ്ങൽ മുഖ്യശാഖ അസി.ജനറൽ മാനേജർ ശ്രീ.സനിൽ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ഗീതാകുമാരി, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എന്നിവർ സംസാരിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ജല സംരക്ഷണ സെമിനാർ.

ഗാന്ധി ദർശൻക്ലബ്

സ്വദേശി ഉല്പ്പന്ന വിപണനമേള

ഓണാഘോഷത്തോടനുബന്ധിച്ച് അവനവഞ്ചേരി സ്കൂളിൽ എസ്.പി.സി. യും ഗാന്ധിദർശനും സംയുക്തമായി സംഘടിപ്പിച്ച സ്വദേശി ഉല്പ്പന്ന വിപണനമേള.

സ്വദേശി സോപ്പ് നിർമാണം

അവനവഞ്ചേരി സ്കൂളിൽസ്വദേശി സോപ്പ് നിർമാണംഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ