പ്രമാണം:97 annual day.jpg
പൂർണ്ണ വലിപ്പം (960 × 550 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 100 കെ.ബി., മൈം തരം: image/jpeg)
മന്ദലാംകുന്ന് സ്‌കൂളിൽ 97- വാർഷികം നടന്നു.
പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്ന തിനു എഴുപത് ലക്ഷം രൂപയുടെ പദ്ധതി തയ്യാറായതായി ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ കാദർ പറഞ്ഞു.സ്‌കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷിക ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്‌താക്കലി മുഖ്യ അതിഥിയായി.ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷ പുരസ്‌കാര വിതരണം നടത്തി.പ്രധാന അധ്യാപിക പി.ടി ഷാന്ത റിപ്പോർട്ട് അവതരിപ്പിച്ചു.സ്‌കൂളിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിലേക്ക് കെ. മൊയ്തു സ്മരണക്കായി മകൻ ഷാഹുൽ ഹമീദും കുടുംബവും നൽകുന്ന ഒരു ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും നടന്നു.പാർക്കിലെ ഫിറ്റ്നസ് വിഭാഗത്തിന് മടപ്പേൻ യൂസഫ് നൽകുന്ന അമ്പതിനായിരം രൂപയുടെ കൈമാറ്റവും നടന്നു.ലൈബ്രറിയിലേക്കുള്ള പുസ്‌തക സമാഹരണ ഉദ്ഘാടനം കെ.എം ഹൈദരലി നിർവ്വഹിച്ചു.കെ.ജി ക്ലാസ് ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എക്‌സ്‌പോ സോഫ്റ്റ് വെയർ പ്രതിനിധി മുജീബ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രനു കൈമാറി.വാർഡ് അംഗം സീനത്ത് അഷ്‌റഫ്,പി.കെ ഹസ്സൻ,കെ.കെ കാദർ,വി.കെ ഇർഷാദ്,പി.എ നസീർ,റാഫി മാലിക്കുളം,ടി.കെ കാദർ, കെ.സി മുഹമ്മദാലി,അസീസ് മന്ദലാംകുന്ന്,ഉനൈസ ഹംസ,ഇ.പി ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് വി.സമീർ സ്വാഗതവും.എസ്.എം.സി ചെയർമാൻ വി.എ അബൂബക്കർ നന്ദിയും പറഞ്ഞു

അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 17:27, 17 ജനുവരി 2022 | 960 × 550 (100 കെ.ബി.) | Anees tk (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: