Gmlps kunhimangalam/ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ
1926 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .