ജൂൺ 5 പരിസ്ഥിതി ദിനം (05/06/2025)

ജി. എച്ച്. എസ്. എസ്. കക്കാട്ട്,ജൂൺ 5 പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ശലഭോദ്യാന ഉദ്ഘാടനം, ക്വിസ് മത്സരം, മരം നടൽ, സീഡ് പ്രവർത്തനോദ്ഘാടനം തുടങ്ങിയ പരിപാടികൾ നടന്നു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി. എസ്. പ്രീത ശലഭോദ്യാന ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഈശ്വരൻ മാസ്റ്റർ ചടങ്ങിൽസ്വാഗതo പറഞ്ഞു. വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രമപദ്മനാഭൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമിറ്റി ചെയർമാൻ,വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. LP, UP, HS വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. മരത്തൈകൾ നട്ടു. ആറാം ക്ലാസ് വിദ്യാർത്ഥി കിരൺ രാജ് സ്കൂളിലേക്ക് 800 ഇലഞ്ഞിമരത്തൈകൾ നൽകി.

സീഡ് പ്രവർത്തനോദ്ഘാടനംനടന്നു. ഹെഡ്മാസ്റ്റർ ഈശ്വരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മരുവത്കരണ വിരുദ്ധ ദിനം

കുട്ടികൾക്ക് പഠനത്തിന്റെ ഭാഗമായി ഒരുക്കുന്ന പഠനാന്തരീക്ഷത്തിലൂടെയും, പഠനാനുഭവങ്ങളിലൂടെയും, പാരിസ്ഥിതികാവബോധവും പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നതാണ് ഹരിത വിദ്യാലയം സമീപനം. അതിന്റെ ഭാഗമായാണ് ജൂൺ 17മരുവത്കരണ വിരുദ്ധദിനമായി ആചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിനനുകൂലമായ മനോഭാവം ഉണ്ടാക്കാനും, ശുചിത്വബോധം ഉണ്ടാക്കാനും, ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനുമായി സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമളടീച്ചർ ഹരിതനിയമാവലി പ്രഖ്യാപനം നടത്തി. സ്കൂൾ കോമ്പൗണ്ടിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിൽ വരുത്താൻ നിഷ്കർഷിച്ചു. സ്കൂൾ കോമ്പൗണ്ടിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സ്കൂൾ പച്ചക്കറി കൃഷി

കൊയ്ത്ത്

സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.

പച്ചക്കറി വിളവെടുപ്പ്