ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടി കുട്ടി പോലീസ്
അപകടഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടി പോലീസുകാർ. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ് ഓണം ക്യാമ്പിൻ്റെ ഭാഗമായി പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടിയത്. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.അപകടങ്ങൾ സംഭവിക്കുമ്പോൾ അറിവില്ലായ്മ മൂലം നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വ്യക്തികളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു എന്ന തിരിച്ചറിവാണ് കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ പാഠം നൽകുക എന്ന ആശയത്തിലേക്ക് നയിച്ചത്. ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.അഖിൽ പി.യുടെ നേതൃത്വത്തിൽ എമർജൻസി മെഡിസിൻ സ്റ്റാഫുകളായ രഞ്ജിത്ത് ബി, വിസ്മയ വിജയൻ, നവിഷ്ണ കെ.പി, എന്നിവർ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, സിവിൽ പോലീസ് ഓഫീസർ കെ.വി.സുപ്രിയ, കമ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.പി.കെ.ദീപക് ആസ്റ്റർ മിംസ് വളണ്ടിയർ കോഡിനേറ്റർ അഷിതോഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ഓണം ക്യാമ്പ്
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ ഓണം ക്യാമ്പിന് തുടക്കമായി 'ചലഞ്ച് ദി ചലഞ്ചസ്' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം നീലേശ്വരം സബ് ഇൻസ്പെക്ടർ ടി.വിശാഖ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് കെ.വി.മധു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, എം.ശൈലജ, സിവിൽ പോലീസ് ഓഫീസർ കെ.വി.സുപ്രിയ, ബങ്കളം കുഞ്ഞികൃഷ്ണൻ , ആശ എം വി ,പി.ഗ്രീഷ്മ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.പി.കെ.ദീപക് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ കാമ്പെയ്ൻ
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
"സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.
SPC അഡ്വൈസറി കമ്മിറ്റി യോഗം (12/07/2023)
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു.ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ പ്രദീപൻ കൊതോളി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ.സതീഷ്കുമാർ വാർഡ് മെമ്പർ വി. രാധ, PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ചർച്ച ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.മനോജ് കുമാർ (ഹെഡ്മാസ്റ്റർ)
രക്ഷിതാക്കളുടെ യോഗം ചേർന്നു
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC ജൂനിയർ ബാച്ചിൻ്റെ രക്ഷിതാക്കളുടെ യോഗം നടന്നു.വാർഡ് മെമ്പർ വി.രാധ ഉദ്ഘാടനം ചെയ്തു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ. സതീഷ്കുമാർ PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും. പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
കായിക ക്ഷമത ടെസ്റ്റ്( 15/06/2023)
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സെലക്ഷനു വേണ്ടി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കായിക ക്ഷമത ടെസ്റ്റ് നടത്തി. 8 ഇനങ്ങളിൽ പങ്കെടുത്ത് 5 ഇനങ്ങളിൽ പാസ്സാവുന്ന 22 ആൺകുട്ടികളെയും 22 പെൺ കുട്ടികളെയുമാണ് SPC യുടെ ഭാഗമായി പരിശീലനം നൽകുക. 68 കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. നിയമ ബോധമുള്ള ഒരു പൊതു സമൂഹത്തെ വാർത്തെടുക്കാൻ ആണ് SPC ക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ഇതിനൊപ്പം ഗതാഗത, വനം, എക്സെസ് തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ പിന്തുണയും SPC പദ്ധതിക്കുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ കാമ്പയിനുകൾ , നിയമ സാക്ഷരതാ ക്ലാസ്സുകൾ എന്നിവ SPC യുടെ ഭാഗമായി നൽകുന്നുണ്ട്. കേരളത്തിന്റെ അഭിമാന പദ്ധതിയായ SPC 2010 ആഗസ്റ്റ് 2 ന് ആണ് തുടക്കം കുറിച്ചത്. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം, അധ്യാപകരായ ഡോ. ദീപക് പി.കെ, തങ്കമണി പി.പി, പ്രീതി മോൾ ടി ആർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രദീപൻ കോതോളി, സുപ്രിയ കെ.വി എന്നിവർ ആണ് കായികക്ഷമത ടെസ്റ്റിന് നേതൃത്വം നൽകിയത്.
മധുര വനം ഉദ്ഘാടനവും സൈക്കിൾ റാലിയും(05/06/2023)
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു
കൂട്ടയോട്ടം
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി.
ചിരാത്(3/09/2022)
നീലേശ്വരം കക്കാട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ SPC ക്യാമ്പ് ചിരാത് തുടക്കമായി .പിടിഎ പ്രസിഡണ്ട് മധു കെ വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീത എസ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നാർക്കോട്ടിക് DySP മാത്യു എം എ മുഖ്യപ്രഭാഷണം നടത്തി.നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി, ഗ്രാമപഞ്ചായത്ത് മെമ്പർ രാധ വി, പ്രിൻസിപ്പൽ സതീശൻ , എസ്.എം.സി ചെയർമാൻ, പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി സുപ്രിയ കെ.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അധ്യാപകരായ മഹേശൻ എം സ്വാഗതവും തങ്കമണി പി പി നന്ദിയും പറഞ്ഞു.ചിറപ്പുറം ആലിൻകീഴിൽ പ്രത്യാശ ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചാണ് ഈ വർഷം എസ് പി സി കുട്ടികൾ ചിരാത് ഓണം ക്യാമ്പിന് തുടക്കം കുറിച്ചത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. രാവിലെയും വൈകുന്നേരവുമായി റോഡ് വാക്ക് & റൺ , PT , പരേഡ് എന്നിവ നടക്കും.
ലഹരിക്കെതിരെ കൂടെയുണ്ട്(30/06/2022)
കക്കാട്ട്ഹയർ സെക്കന്ററി സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെയും ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ ക്ലാസ്സ് നടത്തി.കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് കമ്യൂണിറ്റി പോലീസ് ഓഫീസ്സർ മഹേശൻ എം ന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിജയൻ പി. ഉദ്ഘാടനം ചെയ്തു. ചന്തേര ജനമൈത്രീ ബീറ്റ് ഓഫീസ്സർ സുരേശൻ കാനം വിഷയാവതരണം നടത്തി. സീനിയർ അസിസ്റ്റന്റ് പ്രീത കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും ACPO തങ്കമണി പിപി നന്ദിയും അറിയിച്ചു. കുട്ടികൾ ലഹരിക്കെതിരെ ജാഗ്രതപുലർത്തണമെന്നും ലഹരിമാഫിയയുടെ കൈകളിൽ അകപ്പെടാതെ ശ്രദ്ധിക്കണമെന്നും സുരേശൻ കാനം അഭിപ്രായപ്പെട്ടു.
ലഹരി വിരുദ്ധ ബോധവത്കരണം(29/06/2022)
നീലേശ്വരം ജനമൈത്രി പോലീസിൻ്റെയും SPC GHSS കക്കാട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബങ്കളം ടൗണിൽ ലഹരി വിരുദ്ധ ബോധവത്കരണവും മനുഷ്യചങ്ങലയും തീർത്തു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.പി വിജയൻ നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ.കെ.വി മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ 'എസ് എം സി ചെയർമാൻ ശ്രീ'ടി.പ്രകാശൻ, ശ്രീ രാജൻ പണിക്കർ ,ശ്രീ. ലതിഷ് ,എന്നിവർ ആശംസകൾ അർപ്പിച്ചു. നീലേശ്വരം ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. പ്രദീപൻ കൊതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കേഡറ്റുകൾ മനുഷ്യചങ്ങല തീർത്തു കൊണ്ട് പ്രതിജ്ഞ ഏറ്റുചൊല്ലി.സി .പി .ഒ മഹേശൻ എം സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് പ്രീതി മോൾ ടി.ആർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ SPC കാഡറ്റുകൾ , ഓട്ടോത്തൊഴിലാളിൽ എന്നിവർ പങ്കെടുത്തു.
യോഗദിനം(21/06/2022)
എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യോഗ ഇൻസ്ട്രക്ടർ ദിവ്യ ക്ലാസ്സെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ പി വിജയൻ, അധ്യാപകരായ പി വി പ്രകാശൻ, കെ പ്രീത, എം മഹേശൻ, തങ്കമണി പി പി, പ്രീതിമോൾ ടി ആർ എന്നിവർ നേതൃത്വം നല്കി.
പ്രകൃതിയെ അറിയാൻ(18/06/2022)
പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.
എസ് പി സി - പരിസ്ഥിതി ദിനാചരണം(5/6/2022)
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി.
സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ് (4/6/2022)
SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു.
വനിതാ ദിനം 2022( 08/03/2022)
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.
എസ് പി സി അവധിക്കാല ക്യാമ്പ് (29/12/2021)
SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബർ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ മുഖ്യാതിഥി ആയിരുന്നു.
ലോക ഭിന്നശേഷിദിനം (03/12/2021)
ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി കാഡറ്റുകൾ ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദർശിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. മഹേഷ് മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വം നല്കി
എയ്ഡ്സ് ദിനാചരണം 2021(01/12/2021)
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.
WEBINAR_ STAY SAFE ONLINE (02/10/2021)
കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE എന്ന ബോധവൽക്കരണ വെബി നാർ ജനമൈതി പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.
ഔഷധത്തോട്ട നിർമ്മാണം(05/06/2021)
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു, എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി.
എസ് പി സി വിർച്വൽ കലോൽസവം
SPC സംസ്ഥാന തല വിർച്ച്വൽ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യംചൊല്ലലിൽ മൂന്നാം സ്ഥാനം നേടിയ കക്കാട്ട് സ്കൂളിലെ എസ് പി സി കേഡറ്റ് ജാൻവിരാജ്.
-
ജാൻവി രാജ്
കാരുണ്യ സഹായം (08/02/2021)
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മലപ്പച്ചേരി അഗതി മന്ദിരത്തിലേക്ക് സ്റ്റീൽ ഡ്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു, ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ, എസ് പി സി കോർഡിനേറ്റർമാരായ ശ്രീ എം മഹേശൻ, ശ്രീമതി കെ വി തങ്കമണി എന്നിവരും എസ് പി സി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
സെൽഫ് ഡിഫൻസ് പ്രോഗ്രാം (19/01/2021)
എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് ക്ലാസ്സ് നടത്തി. നീലേശ്വരം എസ് ഐ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ചന്ദ്രശേഖരൻ പി യു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ ആശംസയും എസ് പി സി കോർഡിനേറ്റർ എം മഹേശൻ നന്ദിയും പറഞ്ഞു.
എസ് പി സി യൂണിറ്റ് ഉത്ഘാടനം (12/01/2021)
കക്കാട്ട് സ്കൂളിന് അനുവദിച്ച SPC യൂണിറ്റിന്റെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി ശ്രീമതി ഡി ശില്പ ഐ പി എസ് നിർവ്വഹിച്ചു. ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി യു ചന്ദ്രളേഖരൻ സ്വാഗത പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി വി രാധ, മുൻ എം എൽ എ ശ്രീ എം നാരായണൻ, SSKജില്ലാ പ്രൊജക്ട് ഓഫീസർ ശ്രീ പി രവീന്ദ്രൻ, DySP ശ്രീ സതീഷ് കുമാർ ആലക്കാൽ, വി കുട്ട്യൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധും എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പി ടി എ പ്രസിഡന്റ് കെ വി മധു ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.