ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ് . ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.

ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ  ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.

അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് നടത്തിയ ഭാഷ ക്വിസ് മത്സരത്തിൽ നിന്ന്

ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.