സി ജെ ബി എസ് കിണാശ്ശേരി /ചരിത്രം
വിദ്യാലായം അന്ന് ഓലപ്പുരയും കുട്ടികൾ തറയിൽ ഇരുന്നിട്ടുമാണ് പഠിച്ചിരുന്നത് .വിദ്യാലയത്തിനകത്ത് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നു .
സ്‌കൂൾ ഹെഡ്മാസ്റ്റർ തന്നെ പോസ്റ്റ് മാസ്റ്റർ ആയിട്ടും പ്രവർത്തിച്ചിരുന്നു .സ്കൂളിന്റെ പടിഞ്ഞാറ് വശത്തുകൂടി കടന്നുപോകുന്ന പാലക്കാട് പഴനി റെയിൽ
ലൈൻ കിണാശ്ശേരി റെയിൽവേ സ്‌റ്റേഷന്റെ ഓഫീസായും വിദ്യാലയം പ്രവർത്തിച്ചിട്ടുണ്ട് .പ്രശസ്ത എഴുത്തുകാരൻ ഒ .വി .വിജയന്റെ "ഖസാക്കിന്റെ ഇതിഹാസം "
എന്ന കൃതിയുടെ പശ്ചാത്തലം ഈ വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളാണ് .
വിദ്യാലയത്തിന്റെ വടക്കു വശം കണ്ണാടി പുഴയുടെ തീരത്ത് യാഗ കാലഘട്ടത്തിൽ
ഋഷിമാർ യാഗങ്ങൾ നടത്തിയിരുന്നതിനാൽ ആ പ്രദേശം യാഗക്കരയായി അറിയപ്പെട്ടു .ഇന്നത് യാക്കരയായി .യാഗവുമായി ബന്ധപ്പെട്ട് യാഗ ഗണങ്ങൾ
താമസിച്ചിരുന്ന ഈ പ്രദേശം ഗണശ്ശേരി എന്നറിയപ്പെട്ടു .പിൽക്കാലത്തു അത് കിണാശ്ശേരിയായി .ഈ വിദ്യാലയത്തിന്റെ കിഴക്കും പടിഞ്ഞാറും ,തെക്കും വടക്കും വേറെ
വിദ്യാലയങ്ങൾ അനുവദിച്ചപ്പോൾ മധ്യത്തിലുള്ള സ്‌കൂൾ എന്ന അർത്ഥത്തിൽ സെൻട്രൽ സ്‌കൂൾ എന്ന പേരും നൽകപ്പെട്ടു .
വിദ്യാലയം സമൂഹത്തിനുവേണ്ടി സംഭാവന ചെയ്ത ശ്രദ്ധേയമായ പല വ്യക്തികളുമുണ്ട് .ഐ .എസ് .ആർ .ഒ യിൽ
ഉയർന്ന ഉദ്യോഗസ്ഥനായ രാഘവൻ ,ഗവണ്മെന്റ് പോളിടെക്‌നിക് കോഴിക്കോട് വൈസ് പ്രിൻസിപ്പൽ ഷീബ ,മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ സേതുമാധവൻ ,വേണുഗോപാൽ എന്നിവർ ഇവരിൽ ചിലരാണ് .അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരമുള്ള വിദ്യാലയമാണ് സി .ജെ .ബി .എസ് .