സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് 2022

22.01.2022 ന് നടത്താൻ നിർദ്ദേശിച്ചിരുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022 ജനുവരി 19, 20 തീയതികളിൽ ഏതെങ്കിലും ഒരു ദിവസമായി നടത്തുന്നതാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കേണ്ടതാണ്.

SSLC IT മോഡൽ പരീക്ഷ  മാർച്ച് 2022

SSLC IT മോഡൽ പരീക്ഷ  മാർച്ച് 11, 12, 13, 14 തിയ്യതികളിൽ IT Lab ൽ വെച്ച് നടക്കുന്നതാണ്. ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ നൽകിയ ഷെഡ്യൂൾ അനുസരിച്ച്‌ വിദ്യാർഥികൾ പരീക്ഷക്ക് വരേണ്ടതാണ്.

മോട്ടിവേഷൻ ക്ലാസ്സ്

E1, E2, M1, M2 ക്ലാസ്സുകളിലെ കുട്ടികൾക്ക് മാർച്ച് 14 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പരീക്ഷയെ അഭിമുഖീകരിക്കാൻ ആത്മവിശ്വാസം നൽകുന്നതിനും വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. വിദ്യാർഥികൾ കൃത്യം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.