ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/ഞാനും എൻറെ വീട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ വീട്ടുകാരും

എന്റെ വീട്ടിൽ അച്ചാച്ചൻ, അച്ഛമ്മ, അമ്മമ്മ, അച്ഛനും അമ്മയും ഉള്ളതാണ് എന്റെ കുടുംബം. കൊറോണ കാരണം ഞങ്ങളാരും പുറത്ത് പോകാറില്ല. സാധനങ്ങൾ വാങ്ങിക്കാൻ അച്ഛൻ മാത്രമാണ് പോകാറുള്ളത്. മാസ്ക് ധരിച്ചു മാത്രമേ പുറത്ത് പോകാറുള്ളൂ. എന്തിനാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു തന്നു ഇപ്പോൾ ഉള്ള ഈ രോഗം പകരുന്ന രോഗമാണെന്നും നമ്മൾ ശ്രദ്ധിച്ചാൽ ഈ രോഗം വരാതെ നോക്കാമെന്നും. ഞാൻ എന്തൊക്കെയാ ചെയ്യേണ്ടത് അപ്പോൾ അച്ഛൻ പറഞ്ഞു നമ്മൾ കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. തുമ്മുകയോ ചുമക്കുകയോ ചെയ്യുന്ന ഒരാളിൽ നിന്ന് ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായുവിൽ കലരുന്ന സ്രവങ്ങൾ നമ്മൾ ശ്വസിക്കുന്നത് ഇതിലൂടെ ഒഴിവാക്കാൻ കഴിയും. കണ്ണും മൂക്കും വായയും ഇടക്കിടെ തൊടുന്നത് ഒഴിവാക്കുക. രോഗബാധ ഉള്ളവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുംപോൾ പുറത്ത് വന്ന വൈറസ് പല പ്രതലങ്ങളിലും ഉണ്ടാകാം. അവിടെ നമ്മൾ തൊടുമ്പോൾ അവ നമ്മുടെ കൈകളിലും കയറും, ആ കൈകൾ വൃത്തിയാക്കാതെ കണ്ണിലും മൂക്കിലും വായിലും ഒക്കെ തൊട്ടാൽ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു നമുക്കും രോഗം വരും. പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ നല്ല ഭക്ഷണം കഴിക്കുക. ഇതൊക്കെ കേട്ടപ്പോൾ തന്നെ എനിക്ക് പേടി തോന്നി. അതുകൊണ്ട് ഞാൻ അടുത്ത വീട്ടിൽ ഒന്നും കളിക്കാൻ പോകാറില്ല. ഞാൻ കടലാസ് കൊണ്ട് കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയും, ചിത്രം വരച്ചും, ടി വി കണ്ടും സൈക്കിൾ ഓടിച്ചും, വായിച്ചും, ചെടികൾക്കും പച്ചക്കറികൾക്കും വെള്ളം കോരുകയുമാണ് ചെയ്യാറ്. എന്റെ കൂട്ടുകാർ ആരും പുറത്ത് പോകാറില്ലലോ. നമുക്ക് വീടുകളിൽ തന്നെ കഴിയാം.

ഗ്യാനിത് കൃഷ്ണ
2 B ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു. പി. സ്കൂൾ തിരുവങ്ങാട്.
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കഥ