ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/ചരിത്രം
സ്‍കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വിതുരയിലെ സാമൂഹ്യ പ്രവർത്തകരുടേയും ആര്യനാട് എം.എൽ.എ. ആയിരുന്ന ശ്രീ ആർ. കേശവൻ നായരുടെയും ശ്രമഫലമായി ഈ വിദ്യാലയം 1954-ൽ ഹൈസ്‍കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീ ടി.ബി.തോമസ് ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. പൊതുമരാമത്തു വകുപ്പിൽ നിന്നും ലഭിച്ച 7 ഏക്കർ സ്ഥലത്തു നിർമിച്ച ഹൈസ്‍കൂൾ മന്ദിരം 1955 ജൂലൈ ഒൻപതാം തിയതി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പനമ്പള്ളി ഗോവിന്ദമേനോൻ ഉദ്ഘാടനം ചെയ്‍തു. ആദിവാസികളും, മറ്റു പിന്നോക്ക ജനവിഭാഗങ്ങളും ഏറെയുള്ള ഈ പ്രദേശത്തിന്റെ സ്വപ്‍ന സാക്ഷാത്ക്കാരമായിരുന്നു ഈ വിദ്യാലയം. 1958 ഫെബ്രുവരി ഒന്നാം തിയതി ഈ സ്‍കൂൾ, ഹൈസ്‍കൂൾ എന്നും പ്രൈമറി സ്‍കൂൾ എന്നും വേർതിരിച്ചു. സ്‍കൂളിന് സമീപം താമസിച്ചിരുന്ന രത്നമ്മ,ലക്ഷ്മികുട്ടിയമ്മ,കലാഭായി,സുകുമാരി,ഗിരീശൻ,കൃഷ്ണൻകുട്ടി,മുതലായവരായിരുന്നു ആദ്യത്തെ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത്. 1987-ൽ വി.എച്ച് .എസ്.ഇ. വിഭാഗവും 2004-ൽ ഹൈയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.