എം. സി. എം. യു. പി. സ്കൂൾ മയ്യണ്ണൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.സി.എം.യു.പി.യിലെ മനു മഹേഷ് മികച്ച വിദ്യാർത്ഥി കർഷകൻ

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി മയ്യന്നൂർ എം.സി.എം.യു.പി. സ്കൂളിലെ മനു മഹേഷിനെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 17ന് കർഷക ദിനത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും മനുവിനെ ആദരിച്ചു.
ടെറസിൽ ഗ്രോ ബാഗ് പച്ചക്കറി കൃഷി ചെയ്താണ് മനു മഹേഷ് അംഗീകാരത്തിന് അർഹനായത്. മയ്യന്നൂർ രണ്ടാം വാർഡിലെ മഹേഷ്, ജസ്ന ദമ്പതികളുടെ മകനായ മനു എം.സി.എം.യു.പി. സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയാണ്.