മലങ്കര കത്തോലിക്കാ സഭയുടെ/കൂടുതൽ വായിക്കുക
ദൃശ്യരൂപം
പത്തനംതിട്ട ഭദ്രാസനത്തിന്റെ ബിഷപ്പ് അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് തിരുമനസ് മാനേജരായും വെരി .റവ .ഫാ.വർഗ്ഗീസ് കാലായിൽ വടക്കേതിൽ കറസ്പോണ്ടന്റായും റവ.ഫാ .ജോൺ നിർമലാനന്ദ് ഓ .ഐ .സി ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
അവികസിത മലയോരഗ്രാമത്തിന്റെ സമഗ്രമായ വളർച്ച നമ്മുടെ സ്ഥാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പാഠ്യേതരപ്രവർത്തനങ്ങൾക്കും കലാകായികപ്രവർത്തനങ്ങൾക്കും കുട്ടികൾ തങ്ങളുടെ മികവ് ജില്ലാ സബ്ജില്ലാ സംസ്ഥാനതലങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട് .നാല്പത്തിയേഴാം വയസ്സിലേക്കു പ്രവേശിച്ച സ്കൂളിന്റെ ഭരണസാരഥ്യം ശ്രീ.രാജേഷ് യോഹന്നാൻ നിർവ്വഹിക്കുന്നു. ആധുനീകരീതിയിലുള്ള ഒരു കമ്പ്യൂട്ടർലാബും, വിവിധ വിഷയ ലാബുകളും,ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ മാനേജ്മെന്റും ,പി .ടി എ, ,മാതൃസംഗമം എന്നീ സംഘടനകളും ആത്മാർത്ഥമായി പരിശ്രമിക്കുന്നു .2010-11 മുതൽ പി ടി എ യുടെ തീരുമാനപ്രകാരം എസ് .എസ് .എൽ .സി യ്ക്ക് മെച്ചപ്പെട്ട വിജയശതമാനം നേടുന്ന 10 കുട്ടികൾക്ക് ക്യാഷ് അവാർഡും ബാക്കിയുള്ളവർക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു .