സെന്റ് മേരീസ് എച്ച് എസ് കൈനകരി/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഈ സംഘടനയിലെ അംഗങ്ങളാണ്.ഈ അംഗങ്ങളിൽനിന്ന് പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് ,സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.
കൺവീനർ മലയാളവിഭാഗം അധ്യാപകരിൽ ഒരാൾ ആയിരിക്കും.
പിന്നീട് തൻ വർഷത്തെ പ്രവർത്തനക്രമം രൂപീകരിക്കുന്നു.ഓരോ മാസത്തിലും നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ ആസൂത്രണരേഖ തയ്യാറാക്കുന്നു.സെമിനാറുകൾ ,പ്രോജക്ടുകൾ , ചിത്രരചന മത്സരങ്ങൾ ,നാടൻ പാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങൾ ഈ സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആ കലാരൂപങ്ങളിൽ നിപുണരായ കലാകാരന്മാരെ കുട്ടികളെ പരിചയപ്പെടുത്തുകയും അവരുമായി സംവാദം സംഘടിപ്പിക്കുകയും ചെയ്യുന്നു.സാഹിത്യകാരന്മാരുടെ ഓർമ്മ ദിനങ്ങൾ ആചരിക്കുന്നു.എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പിരീഡ് സർഗ്ഗവേളയ്ക്കായി നീക്കിവയ്ക്കുന്നു.തദവസരത്തിൽ കുട്ടികൾ തങ്ങളുടെ കലാസാഹിത്യ അഭിരുചികൾ ക്ലാസ്റൂമുകളിൽ അവതരിപ്പിക്കുന്നു.
പഠന യാത്രയുടെ ഭാഗമായി കുട്ടികൾ യാത്രവിവരണ കുറിപ്പ് തയ്യാറാക്കുന്നു.ഈ പ്രവർത്തനം മത്സരാടിസ്ഥാനത്തിൽ നടത്തുന്നു.
കുട്ടികളുടെ സർഗാത്മക രചനകളുടെ പ്രോത്സാഹനവും പരിപോഷണവും ഈ ക്ലബ്ബിന്റെ മറ്റൊരു ലക്ഷ്യമാണ്.അതിനായി ക്ലാസ്തല , സ്കൂൾതല കയ്യെഴുത്തു മാസികകൾ തയ്യാറാക്കുന്നു.
സബ്ജില്ല ,ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസികോല്ലാസത്തിനും
കലാ സാഹിത്യ മേഖലകളുടെ സമഗ്രമായ വികാസത്തിനും സഹായകമാണ്.