എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/അവൾ മൗനത്തിലായിരുന്നു
അവൾ മൗനത്തിലായിരുന്നു...
ഇതൊരു പ്രതികാര കഥയാണ്. ഈ കഥ നടക്കുന്നത് നമ്മുടെ ഈ കൊച്ചുകേരളത്തിലും. അതെ.. കേര വൃക്ഷത്തി ന്റെ പച്ചപ്പുനിറഞ്ഞ പാടങ്ങളും കാവുകളും പുഴകളും കരകവിഞ്ഞൊഴുകുന്ന നാട്ടിൽ. എന്നാൽ, ഇനി എല്ലാം ഓർമ്മകൾ മാത്രമായി തീരുകയാണ്. ആർത്തിമൂത്ത മനുഷ്യരുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി പ്രകൃതി നശിപ്പിക്കാൻ അവർ തയ്യാറായി. അതിനിടയിൽ പെട്ട പല ജന്തു ജീവജാലങ്ങളും മൺമറഞ്ഞു. പക്ഷേ ഇതിനിടയിൽ പെട്ട രണ്ടുപേരെയും നാം മറന്നു.' മഴയേയും പുഴയേയും'. അതെ ഇത് അവരുടെ കഥയാണ്. മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലം പിരിഞ്ഞുപോയ ഇവരുടെ കഥ. തമ്മിൽ പിരിഞ്ഞു പോയാലും ജീവിതകാലം മുഴുവൻ ഇവർ രണ്ടുപേരും ഒന്നാണ്. പക്ഷേ, ദിനംതോറും ഇവർ അകലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മഴ പുഴയെ കാണാൻ ആകാതെ വിതുമ്പുന്നു. പുഴയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് മഴ വിചാരിച്ചു. പക്ഷേ, മഴയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അതിനു നല്ല ബോധ്യമുണ്ട്. ഓരോ നിമിഷവും മഴ പുഴക്കു വേണ്ടി വിതുമ്പിക്കരഞ്ഞു. സ്വന്തം പ്രണയിനിയെ രക്ഷിക്കാൻ തനിക്ക് ഒന്നും കഴിയില്ല എന്ന് ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കൽ കരഞ്ഞുകൊണ്ടിരുന്ന മഴ താഴേക്കു നോക്കി. അപ്പോഴാണ് മഴ കണ്ടത് തന്റെ കണ്ണീർകണം നിലത്ത് പതിച്ച് അത് കെട്ടിക്കിടക്കുന്നു. മഴ അതിൽ വളരെ ആനന്ദിച്ചു. തനിക്ക് പുഴയെ രക്ഷിക്കാൻ പറ്റുമെന്ന കാര്യത്തിൽ മഴയ്ക്ക് ഉറപ്പായി. മഴ പുഴയ്ക്കു വേണ്ടി പൊട്ടിക്കരയാൻ തുടങ്ങി. ദിനംതോറും ഒരു നിമിഷം പോലും പാഴാക്കാതെ മഴ കരഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഭൂമി ആകെ ജല സാഗരമായി. അത് കണ്ട പുഴ ആനന്ദിച്ചു. പുഴ, തന്റെ പ്രണയനായകൻ, തനിക്ക് വേണ്ടി ചെയ്തത് കണ്ടു കവിഞ്ഞൊഴുകി കൊണ്ടിരുന്നു. കാണുന്ന ചെറിയ മുക്കിലും മൂലയിലും കളകള രാഗം പാടി ഒഴുകി. മഴയും പുഴയും തമ്മിൽ പ്രണയിച്ചു. അപ്പോഴാണ് അവർ മനുഷ്യരെപ്പറ്റി ഓർത്തത്. അവർ ഈ ജലസാഗരത്തെ പ്രളയം എന്നു പേരിട്ടു. അവർ രക്ഷാപ്രവർത്തനങ്ങൾ ചെയ്യുന്നു. ലക്ഷങ്ങളും കോടികളും മുടക്കി കെട്ടിപ്പൊക്കിയ എല്ലാം ഇടിഞ്ഞുവീണു. മനുഷ്യരെല്ലാം മരണ തുടുപ്പിൽ ദുഃഖിച്ചു നിൽക്കുമ്പോൾ, അതാ.. മഴയും പുഴയും തമ്മിൽ പ്രണയിക്കുന്നു... പ്രണയിക്കുന്നവരെ തമ്മിൽ അകറ്റി മനുഷ്യരെ കഷ്ടപ്പെടുത്തി ജാതിമതഭേദം ഇല്ലാതാക്കിയത് ഈ മഴയും പുഴയും ആണ്. ഇനിയും കേരള വിഭവങ്ങളിൽ മേൽക്കൈ കടത്തിയാൽ... ഇനിയും പുഴയെ മൗനത്തിൽ ആക്കിയാൽ... ഇനി നമുക്ക് പോരാട്ടം... ഭൂമിയുടെ കണ്ണീരായ് 'പ്രളയക്കെടുതിയിൽ'
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 09/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ