അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ് (JRC)

ആരോഗ്യം,സേവനം,സൗഹൃദം എന്ന കർമ്മപരിപാടികളെ അടിസ്ഥാനമാക്കിയാണ് ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കൂളുകളിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ 2006 മുതൽ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. 2006 മുതൽ ഒരു യൂണിറ്റായി പ്രവർത്തനമാരംഭിച്ചു, 2017 മുതൽ 2 യൂണിറ്റുകൾ ആയി വേർപെടുത്തി.

ശ്രീ A മനോജ് കുമാർ, ശ്രീമതി. യോഗി രാഖി മനോഹർ എന്നിവരാണ് കൗൺസിലർമാരായി യൂണിറ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.

ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഓഗസ്റ്റ് 15, ഒക്ടോബർ 2, ജനുവരി 26 അതുപോലെ ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും സ്കൂളിൻറെ ശുചിത്വം മറ്റു കാര്യങ്ങൾ എല്ലാം നന്നായി നിർവഹിച്ചു വരുന്നു.

പ്രധാന ലക്ഷ്യങ്ങൾ

ആരോഗ്യം

ബോധവൽക്കരണം-മഴക്കാലരോഗങ്ങൾ,ജീവിതശൈലി രോഗങ്ങൾ,കാൻസർ, മയക്കുമരുന്നിനെതിരെ, രക്തദാനം, നേത്രദാനം

പ്രഥമശുശ്രൂഷ മെഡിക്കൽ ക്യാമ്പുകൾ, സെമിനാറുകൾ, മറ്റു പ്രവർത്തനങ്ങൾ.

സേവനം

സ്കൂൾ പരിസരം വൃത്തിയാക്കാൻ ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ്

ചികിത്സാസഹായ നിധികൾ, ആശുപത്രികൾ അഗതിമന്ദിരങ്ങൾ അനാഥാലയങ്ങൾ സന്ദർശനം.

സൗഹൃദം

വിശ്വസാഹോദര്യം എന്ന ആശയം പ്രചരിപ്പിക്കൽ, പഠനയാത്രകൾ, ക്യാമ്പുകൾ, ദിനാചരണങ്ങൾ