സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവള്ളൂർ പഞ്ചായത്തിലെ ഏക സർക്കാർ എൽപി സ്കൂളാണ് വെള്ളൂക്കര ഗവ എൽപി സ്കൂൾ . വെള്ളൂക്കര ഗ്രാമത്തിലെ കോമത്ത് മീത്തൽ എന്ന സ്ഥലത്തെ ഒരു കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . വിശാലമായ നെൽപ്പാടങ്ങളും , മാഹിക്കനാൽ ,കുറ്റ്യാടിപ്പുഴ ,നിറഞ്ഞാൽ പുഴ എന്നിവയിലും ചുറ്റപ്പെട്ട വെള്ളൂക്കര ഗ്രാമം എന്തുകൊണ്ടും ആ പേരിനെ അന്വർത്ഥമാക്കുന്നു .വര്ഷങ്ങളോളം വികസനത്തിന്റെ കാര്യത്തിൽ പിന്തള്ളപ്പെട്ടുപോയതിനാൽ സർക്കാരിന്റെ കണക്കു പുസ്തകത്തിൽ ഇത് അംബേദ്‌കർ ഗ്രാമമാണ് . തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1890  കാലത്തു വെള്ളൂക്കരയിലെ കൊടറിപ്പോയിൽ എന്ന സ്ഥലത്തു ഒരു എഴുത്തു പള്ളി ഉണ്ടായിരുന്നുവെന്നും ഇവിടെ യോഗി ഗുരുക്കന്മാരിൽ പെട്ട ആളുകൾ അധ്യാപകരായി ജോലി ചെയ്തിരുന്നുവെന്നും വാമൊഴി ഉണ്ട് . ഈ എഴുത്തുപള്ളിയിൽ  ഭാഷയും കണക്കും പഠിപ്പിച്ചിരുന്നു

അതിന്റെ തുടർച്ചയെ പറ്റി കൂടുതലറിയാൻ കഴിഞ്ഞിട്ടില്ല .

1954  ആണ് മഠത്തിൽ കെസി മമ്മദ് മാസ്റ്റർ എന്ന മഹത് വ്യക്തിയുടെ നേതൃത്വത്തിൽ  വെള്ളൂക്കര ബോർഡ് എലിമെന്ററി സ്കൂൾ ആരംഭിക്കുന്നത് .തുടക്കത്തിൽ  പീടിക വരാന്തയിലായിരുന്നു  ക്ലാസ് .

ഏകാധ്യാപക വിദ്യാലമായി തുടങ്ങിയ സ്കൂളിൽ നാണു എന്ന് പേരുള്ള ഒരധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത് .തുടക്കത്തിൽ 13  ആൺകുട്ടികളും 11  പെണ്കുട്ടികളുമടക്കം 24  കുട്ടികളാണ് ഉണ്ടായിരുന്നത് . സ്കൂളിന്റെ മാനേജർ എന്ന നിലയിൽ കെസി മമ്മദ് മാസ്റ്റർ പ്രവർത്തിച്ചു . വെള്ളൂക്കരയിൽ മദ്രസ സ്ഥാപിച്ചതോടു കൂടി ധരാളം കുട്ടികൾ സ്കൂളിലെത്തിത്തുടങ്ങി