പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/ചരിത്രം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പാലോറ ഹയർസെക്കൻററി സ്ക്കൂൾ. 1968 ജൂൺ 3-ം തിയ്യതി, പാലോറമലയുടെ രമണീയമായ പടിഞ്ഞാറൻ ചെരിവിൽ ഈ വിദ്യാലയം സ്ഥാപിതമായി.പരേതനായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങൾ ഒത്തൊരുമിച്ച് ഉള്ളിയേരി സെക്കന്ററി സ്ക്കൂൽ കമ്മിറ്റി എന്ന നാമധേയത്തിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളീന്റെ ആദ്യ മാനേജർ കുഞ്ഞികൃഷ്ണൻ മേനോക്കിയും ആദ്യ പ്രധാനാദ്ധ്യാപകൻ : കെ. രാമൻ നായരും ആയിരുന്നു
പാലോറയിലെനെല്ലിമരം ഇനി ഓർമ.

2025 മെയ് 26

ഉള്ളേരി: തലമുറകൾക്ക് കയ്യും മ ധുരവും പകർന്നുനൽകിയ പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്തെ നെല്ലിമരം കനത്ത മഴയിൽ കടപുഴകി. വർഷങ്ങൾ പഴക്കമുള്ള വലിയ നെല്ലിമരം ഞായറാഴ്ച രാത്രിയിലെ കനത്ത കാറ്റിലും മഴയിലും കടപുഴകി വീഴുകയായിരുന്നു. മരത്തിനോട് ചേർ ന്ന ഇരുപത് അടിയോളം ഉയരമുള്ള മതിലും ഇതോടൊപ്പം നിലം പൊത്തി. നിറയെ നെല്ലിക്കയും ഒപ്പം തണലും നൽകിയിരുന്ന ഈ നെല്ലിമരം സ്‌കൂളിൽ പഠിച്ചിറങ്ങിയവർക്കൊക്കെ ഗൃഹാതുരത്വം നൽകുന്ന ഓർമയായിരുന്നു പൂർവ വിദ്യാർഥി സംഗമം നടക്കുന്ന വേളയിൽ ഫോട്ടോ എടുക്കാനും ഓർമകൾ അയവിറക്കാനും ഒത്തുചേ ർന്നിരുന്നതും ഈ നെല്ലിമരച്ചോ ട്ടിലായിരുന്നു. കുട്ടികളുടെ ഇഷ്ട പ്പെട്ട ഇടം കൂടിയായിരുന്നു ഈ മരം. അതേസമയം സ്‌കൂൾ അവധി ക്കാലമായതിനാൽ വലിയ അപക ടം ഒഴിവാകുകയായിരുന്നു.