എ.എൽ.പി.എസ്. ബേക്കൽ ഇസ്ലാമിയ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിൽ പള്ളിക്കര പഞ്ചായത്തിൽ ബേക്കൽ ജംഗ്ഷചിത്രശാലനിൽ നിന്ന് അൽപം തെക്കുമാറി ബേക്കൽ മൈതാനത്തിന്റെ അരികിലായി ബേക്കൽ എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

1924 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മുസ്ലീം ന്യൂനപക്ഷ മേഖലയായ ബേക്കൽ പ്രദേശത്ത് അന്നുമുതൽ ഇങ്ങോട്ടുള്ള കാലയളവിൽ വിദ്യാഭ്യാസ രംഗത്ത് സ്ഥാപനം അതിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ശ്രീ ടി അബ്ബാസ് എന്നുപേരായ വിദ്യാഭ്യാസതൽപരനായ ഒരു മാന്യവ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ ടി ഷാഫി മാനേജർ ആയി.

2009 ൽ ബേക്കലിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തൽപരനും ഉദാരമതിയുമായ ശ്രീ ബേക്കൽ സാലിഹ് ഹാജി എന്ന മാന്യവ്യക്തി ഈ സ്ഥാപനം ഏറ്റെടുത്തു. അതോടെ സ്കൂൾ പുതിയ മാനേജ്മെന്റിന്റെ കീഴിലായി. ഭൗതികമായ പരിമിതികൾ കൊണ്ടും കുടിവെള്ളത്തിന്റെയും പ്രാഥമിക സൗകര്യങ്ങളുടെയും അപര്യാപ്തത മൂലവും പ്രയാസപ്പെട്ടിരുന്ന ഈ സ്ഥാപനം 2010ൽ അദ്ദേഹം പുതുക്കിപ്പണിയുകയും കാസറഗോഡ് ജില്ലയിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പ്രൈമറി സ്‍കൂളുകളിൽ ഒന്നായി മാറുകയും ചെയ്‍തു.

ബേക്കൽ ഉപജില്ലയിൽ വിദ്യാഭ്യാസപരമായും കലാകായികപരമായും ഒട്ടും മോശമല്ലാത്ത ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 300 ൽ പരം കുട്ടികൾ പഠിക്കുന്നു.

ചിത്രശാല